കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് ഭയന്ന് യുവാവ് നാലാം നിലയില്‍ നിന്ന് 'വന്ദേമാതരം' വിളിച്ചുചാടി; ഒടുവില്‍ മരണം

Google Oneindia Malayalam News

മുംബ:അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. മുംബൈയിലെ കൊളാബയിലെ ചര്‍ച്ച്ഗേറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളില്‍ ഒരാള്‍ അതിക്രമിച്ച് കയറിയെന്ന് വിവരം ലഭിച്ചയുടന്‍ പൊലീസെത്തുകയും പൊലീസിനെ കണ്ട് ഭയന്ന് മോഷ്ടാവ് എന്ന് സംശയിക്കുന്ന യുവാവ് താഴേക്ക് ചാടുകയുമായിരുന്നു. വന്ദേമാതരം വിളിച്ചാണ് ഇയാള്‍ താഴേക്ക് ചാടിയത്.

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ അടുത്തുള്ള ജെ ജെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. പക്ഷേ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് 25കാരനായ ഇയാള്‍ കെട്ടിടസമുച്ചയത്തില്‍ നിന്നും താഴേക്ക് ചാടിയത്. ചികിത്സയ്ക്കിടെ ശനിയാഴ്ച വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.

case

'വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്'; വിവാദത്തിലായി പികെ കൃഷ്ണദാസ്'വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്'; വിവാദത്തിലായി പികെ കൃഷ്ണദാസ്

കെട്ടിടസമുച്ചയത്തില്‍ ഒരാള്‍ അതിക്രമിച്ച് കയറിയെന്ന് വിവരം ലഭിച്ചയുടന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുകയും മോഷ്ടാവ് എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് പൊലീസ് സ്ഥലത്തെത്തുന്നത്. കെട്ടിടത്തില്‍ താമസിക്കുന്നവരും സെക്യൂരിറ്റി ജീവനക്കാരും പൊലീസുകാരും വളഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് അറസ്റ്റ് ഭയന്ന് വന്ദേമാതരം ചൊല്ലി ഇയാള്‍ താഴേക്ക് ചാടിയത്.

ഇദിനെ തേടി രാഹുലിന്റെ ആ പെരുന്നാള്‍ സമ്മാനം മലപ്പുറത്തെത്തി.....ഇദിനെ തേടി രാഹുലിന്റെ ആ പെരുന്നാള്‍ സമ്മാനം മലപ്പുറത്തെത്തി.....

ഏകദേശം മൂന്ന് മണിക്കൂറോളം യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷം ഒരു യുവ പോലീസുകാരന്‍ സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ച് രാവിലെ 7.15 ഓടെ നാലാം നിലയിലെ ജനാലയിലേക്ക് ഇറങ്ങി. പോലീസുകാരന്‍ യുവാവിന്റെ അടുത്ത് എത്താന്‍ ശ്രമിച്ചപ്പോള്‍, നാലാം നിലയില്‍ നിന്ന് അടുത്തുള്ള കെട്ടിടമായ വിശ്വ മഹലിന്റെ കോമ്പൗണ്ടിലേക്ക് ചാടിയെന്നാണ് സംങവം കണ്ടിരുന്ന ഒരാള്‍ പറയുന്നത്. കെട്ടിടത്തിന്റെ തറയില്‍ വീണ് ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍ തന്നെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉയ്യോ നിങ്ങള് നാലും ഞങ്ങടെ മനസ്സിലാണ് കയറിയത്.. സാള്‍ട്ട് ആന്റ് പെപ്പര്‍ ഓര്‍മയുമായി ശ്വേത മേനോന്‍

യുവാിന് പേരല്ലാതെ മറ്റ് വിശദാംസങ്ങള്‍ ലഭ്യമായിട്ടില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാളുടെ പേര് രോഹിത് ആണെന്ന് യുവാവ് തന്നെ പറഞ്ഞതായി മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥ് കോലേക്കര്‍ പറഞ്ഞു. ''എന്നിരുന്നാലും, താമസിയാതെ അദ്ദേഹം മരിച്ചതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിയാനും കുടുംബാംഗങ്ങളെ കണ്ടെത്താനും ശ്രമിക്കുന്നു, ''കൊലേക്കര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Fearing arrest, young man jumped down from the fourth floor shouting Vande Mataram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X