കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ സന്ദർശിച്ച രാഹുൽ ഗാന്ധിക്ക് മനോഹർ പരീക്കറിന്റെ കത്ത്; സൗഹൃദ സന്ദർശനം രാഷ്ട്രീയ നേട്ടമാക്കരുത്!

Google Oneindia Malayalam News

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ആരോഗ്യ വിവരങ്ങൾ അറിയാൻ വീട്ടിലെത്തി സന്ദർശിച്ച രാഹുൽ ഗാന്ധിക്കെതിരെ മനോഹർ പരീക്കർ രംഗത്ത്. തന്നെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്നാണ് ആാരോപണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ആരോഗ്യപരമായ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു.

<strong>ഗാന്ധി കോലത്തിലേക്ക് വെടിയുതിർത്തു.. ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിച്ച് ഹിന്ദു മഹാസഭ</strong>ഗാന്ധി കോലത്തിലേക്ക് വെടിയുതിർത്തു.. ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിച്ച് ഹിന്ദു മഹാസഭ

എന്നാൽ പിന്നീട് മാധ്യമങ്ങളിൽ വാർത്തകൾ വന്നപ്പോഴാണ് സന്ദർശനത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന് മനസിലായതെന്ന് പരീക്കർ പറയുന്നു. രാഹുൽ ഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പരീക്കർ ചൂണ്ടികാണിക്കുന്നത്.

Manohar Parrikar

പരീക്കറിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കൊച്ചിയിലെ കോണ്‍ഗ്രസ് ബൂത്തുതല പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത്. സമ്മേളനത്തില്‍ വെച്ച് റാഫേൽ അഴിമതിയിൽ പങ്കില്ലെന്ന് പരീക്കർ പറഞ്ഞതായി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. എല്ലാം ആസൂത്രണം ചെയ്തത് മോദിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പരീക്കറിന്റെ കത്ത്.

എന്നാൽ കൂടിക്കാഴ്ചയിൽ റഫാലിനേറ്റപ്പറ്റി ഒരക്ഷരം പോലും സംസാരിച്ചില്ലെന്നും പരീക്കര്‍ കത്തില്‍ പറയുന്നു. ഗുരുതരമായ രോഗത്തോട് പോരാടുന്ന ഒരാളോട് ഇത്തരം തന്ത്രങ്ങള്‍ പയറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണ്ടുവിചാരമില്ലാത്ത താങ്കളുടെ ഈ സ്വഭാവം ഇന്ത്യയിലെ ജനങ്ങളില്‍ വെറുപ്പുണ്ടാക്കുമെന്നും അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തുന്നു.

English summary
Goa Chief Minister Manohar Parrikar today alleged that Congress president Rahul Gandhi visited him on the pretext of enquiring about his health, but later used it for "petty political gains". He also accused Mr Gandhi of lying, and maintained that the subject of the Rafale fighter jet deal had not even come up during their private conversation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X