കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ വനിത മാധ്യമ പ്രവര്‍ത്തകയ്ക്ക് അധിക്ഷേപം

  • By Mithra Nair
Google Oneindia Malayalam News

മുംബൈ: രാജ്യം വളരെയേറെ പുരോഗമിച്ചിട്ടും സ്ത്രികളോടുള്ള് മനോഭാവം ഇതുവരെ മാറിയിട്ടില്ല എന്നതാണ് സത്യം. മഹാരാഷ്ട്രയില്‍ സ്ത്രീ എന്ന ഒറ്റകാരണത്താല്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതായി ആരോപണം.

ഒരു ചടങ്ങില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകയെ സ്ത്രീ ആണെന്ന കാരണത്താല്‍ മുന്‍നിരയിലെ സീറ്റില്‍ നിന്നും പിന്‍നിരയിലേക്ക് ബലം പ്രയോഗിച്ച് പറഞ്ഞയച്ചതായി ആരോപണം. എ.ബി.പി. ന്യൂസ് റിപ്പോര്‍ട്ടറായ രശ്മി പുരനായിക്കിമാണ് ഇത്തരമൊരു അവസ്ഥ അഭിമുഖികരിക്കേണ്ടി വന്നത്.

rashmipuranaik.jpg -Properties

സ്വാമി നരായണ്‍ ട്രസ്റ്റ് എന്ന സംഘടന ഗോവധത്തെക്കുറിച്ച് നടത്തിയ ചടങ്ങിലാണ് സംഭവം. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ മുന്‍ നിരയിലെ സീറ്റില്‍ ഇരിക്കുകയായിരുന്നു രശ്മി പുരനായിക്ക്.ചടങ്ങ് ആരംഭിച്ചപ്പോള്‍ രശ്മിക്ക് സമീപമെത്തിയ സംഘാടകര്‍ ഇവരെ ബലം പ്രയോഗിച്ച് സദസിന്റെ പിന്‍ നിരയിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

തങ്ങളുടെ സംസ്‌കാരമനുസരിച്ച് സ്ത്രീകള്‍ മുന്‍ നിരകളില്‍ സ്ഥാനം പിടിക്കാറില്ലെന്ന് ആരോപിച്ചായിരുന്നു സംഘാടകരുടെ നടപടി. ചടങ്ങില്‍ ആദ്യത്തെ മൂന്നു നിരകളിലെ സീറ്റുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമായാണ് ഒരുക്കിയിരുന്നതെന്നും രശ്മി പറഞ്ഞു.

English summary
In a shocking incident from Maharashtra, an ABP news reporter Rashmi Puranaik claimed that she faced discrimination at a function organised by the Swami Narayan Trust on cow slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X