ദേവഗൗഡയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി; ഒന്നിച്ച് നിൽക്കാൻ ചിലർ സമ്മതിക്കില്ലെന്ന് കുമാരസ്വാമി
ബെംഗളൂരു: ലോകസ്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് ബന്ധം വീണ്ടും ഉലയുന്നു. മുഖ്യമന്ത്രി കുമാരസ്വാമി തന്നെയാണ് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളുടെ നടപടികളിൽ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. ജെഡിഎസിന്റെ സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് നേതാക്കൾ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. ദേവഗൗഡയ്ക്കെതിരെ കോൺഗ്രസ് വിമതൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം.

തടസം നിൽക്കുന്നു
ജെഡിഎസിന്റെ സ്ഥാനാർത്ഥികൾക്ക് ചില കോൺഗ്രസ് നേതാക്കൾ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. പക്ഷെ ജെഡിഎസ് പ്രവർത്തകർ അങ്ങനെ ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. കാരണം രാജ്യമാണ് ഞങ്ങൾക്ക് പ്രധാനം. സഖ്യകക്ഷിയായ കോൺഗ്രസ് ജെഡിഎസ് സ്ഥാനാർത്ഥികളെ പിന്നോട്ട് വലിച്ചാലും അവർക്ക് അനുവദിച്ച 20 സീറ്റിലും ഞങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി.

കോൺഗ്രസ് എംപിക്കെതിരെ
നേരത്തെ കോൺഗ്രസ് എംപിയായ മുദ്ദഹനുമഡെഗൗഡയ്ക്കെതിരെ കുമാരസ്വാമി പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മുദ്ദഹനുമെഗൗഡ അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം.

ദേവഗൗഡയ്ക്കെതിരെ
ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയ്ക്കെതിരെ തുംകൂരിൽ മത്സരിക്കുമെന്നാണ് കോൺഗ്രസ് നേതാവായ മുദ്ദഹാനുമെഗൗഡ വ്യക്തമാക്കിയിരിക്കുന്നത്. എംപിയുടെ തീരുമാനത്തിനെതിരെ ജെഡിഎസ് അണികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരുമിച്ച് മത്സരിക്കാനാണ് ഞങ്ങളുടെ തീരുമാനം. എന്നാൽ ചിലർ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം

ദേവഗൗഡയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം
ദേവഗൗഡയുടെ സീറ്റായിരുന്ന ഹാസനിൽ ഇക്കുറി കൊച്ചുമകൻ പ്രജ്വൽ രേവണ്ണയാണ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് തുംകൂർ. മുദ്ദഹാനുമെഗൗഡയാണ് തുകൂരിലെ സിറ്റിംഗ് എംപി. ജെഡിഎസ് നേതാക്കളും കോൺഗ്രസ് നേതൃത്വവും തീരുമാനം പുനപരിശോധിക്കണമെന്നും സീറ്റ് തനിക്ക് തന്നെ വിട്ടു നൽകണമെന്നുമായിരുന്നു മുദ്ദഹാനുമെഗൗഡയുടെ ആവശ്യം. നേതൃത്വം ഈ ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നാണ് തുകൂരിൽ ദേവഗൗഡയ്ക്കെതിരെ മത്സരിക്കാൻ മുദ്ദഹാനുമെഗൗഡ തീരുമാനിച്ചിരിക്കുന്നത്.

ഉപമുഖ്യമന്ത്രിയും രംഗത്ത്
ഉപമുഖ്യമന്ത്രിയും രംഗത്ത്
ജെഡിഎസിന് നൽകിയ സീറ്റിൽ മത്സരിക്കാനുള്ള കോൺഗ്രസ് എംപിയുടെ തീരുമാനത്തിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര രംഗത്തെത്തിയിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരമാണ് തുംകൂർ സീറ്റ് വേദഗൗഡയ്ക്ക് നൽകിയത്. തീർച്ചയായും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ജി പരമേശ്വര വ്യക്തമാക്കി.

എട്ടിൽ ജെഡിഎസ്
കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിൽ 20 സീറ്റുകളിൽ കോൺഗ്രസും 8 സീറ്റുകളിൽ ജെഡിഎസും മത്സരിക്കും. 2 ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 17 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് 9 സീറ്റുകളും ജെഡിഎസ് 2 സീറ്റും വീതമാണ് നേടിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications