• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാരണസിയില്‍ മോദി തോറ്റേക്കാം; ഗുജറാത്ത് മോഡല്‍ പൂര്‍ണമായും പരാജയം.. രൂക്ഷ വിമര്‍ശനവുമായി മായാവതി

Newest First Oldest First
4:26 PM, 18 May
രാജ്യത്തുടനീളം വെറുപ്പും വിദ്വേഷവും കൊണ്ട് നിറയ്ക്കുകയാണ് അവര്‍. മോദിയുടെ വിജയത്തേക്കാള്‍ അദ്ദേഹത്തിന്റെ പരാജയം അവിടെ ചരിത്രമാകും. 1977 ലെ റായ്ബറേലി എന്തുകൊണ്ട് വാരാണിയില്‍ ആവര്‍ത്തിച്ചുകൂടായെന്നും മായാവതി ചോദിച്ചു
4:26 PM, 18 May
മോദിയുടെ ഗുജറാത്ത് മോഡല്‍ പൂര്‍ണമായും പരാജയമാണ്. അങ്ങേയറ്റം ദാരിദ്ര്യവും തൊഴിലിലായ്മയും അനുഭവിക്കുകയാണ് സാധാരണക്കാര്‍. അതായിരുന്നു മോദിയുടെ ഗുജറാത്ത് മോഡലെന്നും മായാവാതി
4:25 PM, 18 May
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജയത്തേക്കാള്‍ തോല്‍വിയാണ് ചരിത്രമാകുകയെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി
3:28 PM, 18 May
നരേന്ദ്ര മോദി കേഥാര്‍നാഥ് ഗുഹയില്‍ പ്രാര്‍ഥനയില്‍
2:48 PM, 18 May
ബംഗാളില്‍ നിക്ഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ലെന്ന് സീതാറാം യച്ചൂരി. നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് സീതാറാം യച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു
2:21 PM, 18 May
ചന്ദ്രബാബു നായിഡുവും ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തുന്നു
1:24 PM, 18 May
സുനില്‍ അറോറയുടെ വിശദീകരണം
1:23 PM, 18 May
ലവാസയുടെ വിരുദ്ധാഭിപ്രായത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം. ഒഴിവാക്കാമായിരുന്ന വിവാദം എന്ന് സുനില്‍ അറോറ. ഒരു വിഷയത്തില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
12:50 PM, 18 May
യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം ലവാസയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പ്രതികരിക്കുന്നു.
12:49 PM, 18 May
ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് മോദി സര്‍ക്കാരിന്‍റെ മുഖമുദ്ര. ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇപ്പോഴത്തേതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല
12:48 PM, 18 May
ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്
11:24 AM, 18 May
സഖ്യ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ദില്ലിയില്‍ രാഹുല്‍ഗാന്ധി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച്ച
11:23 AM, 18 May
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍ നാഥില്‍ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ വിലയിരുത്തുന്നു
11:22 AM, 18 May
ബിജെപി അധ്യക്ഷന്‍ അമിത് ഷാ സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയില്‍
11:21 AM, 18 May
മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന അരവിന്ദ് കെജ്രിവാളിന്‍റെ അഭിപ്രായത്തെ തള്ളി ഷീലാ ദീക്ഷിത്
11:20 AM, 18 May
ലവാസയുടെ വിജയോജിപ്പ് പരിഗണിക്കണമെന്ന് കോണ്‍ഗ്രസ്
11:12 AM, 18 May
ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്
11:12 AM, 18 May
പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ
11:12 AM, 18 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളിൽ ഏകപക്ഷീയമായാണ് ക്ലീൻ ചിറ്റ് നൽകിയതെന്ന് അശോക് ലവാസ
10:18 AM, 18 May
നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയില്‍
10:16 AM, 18 May
കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്ന് കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി
10:16 AM, 18 May
വിയോജന കുറിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം. പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന സമിതി അംഗമാണ്
9:33 AM, 18 May
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. റീപോളിങ് പ്രഖ്യാപിക്കുന്നതില്‍ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
9:27 AM, 18 May
മാന്‍ കി ബാത്തിന്‍റെ അവസാന എപ്പിസോഡായിരുന്നു ഇന്നലെ പ്രതസമ്മേളനത്തില്‍ കണ്ടതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്
8:05 AM, 18 May
പഞ്ചാബ് 13, മധ്യപ്രദേശ് 8, ബീഹാര്‍ 8, ഹിമാചല്‍ പ്രദേശ് 4, ജാര്‍ഖണ്ഡ് 3, ചണ്ഡീഗഡ് 1
8:03 AM, 18 May
ഉത്തര്‍പ്രദേശിലെ 13 സീറ്റുകളിലും ബംഗാളിലെ 9 സീറ്റുകളിലും നാളെ തിരഞ്ഞെടുപ്പ് നടക്കും

ദില്ലി: പതിനോഴാം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നിശ്സബ്ദ പ്രചരണ ദിനമായ ഇന്ന് പരമാവാധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഘണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡുമാണ് നാളെ വിധിയെഴുതുക. വാശിയേറിയ പ്രചരാണങ്ങളായിരുന്നു അവസാന ഘട്ടത്തില്‍ കണ്ടത്. പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപടെലിനും പരസ്യപ്രചാരണ സമയം വെട്ടിക്കുറക്കുന്നതിനും കാരണമായി.

ലോക്സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ തത്സമയം അറിയാന്‍ വണ്‍ ഇന്ത്യയോടൊപ്പം ചേരൂ..

mayawati

English summary
final phase of lok sabha election 2019 on 19 may - live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more