കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ധനകാര്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് വിപണി, പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ മോദി സര്‍ക്കാര്‍ കരുതിവെച്ചിരുക്കുന്നതെന്ത്? വിപണിയുടെ പള്‍സറിയുന്നവരുടെ ബജറ്റ് പ്രതീക്ഷകളും ആവശ്യങ്ങളും...

  • By Desk
Google Oneindia Malayalam News

നിക്ഷേപകര്‍ക്ക് ധനവിപണിയില്‍ അവസരങ്ങളെന്തല്ലാം തുറന്നു വെച്ചിട്ടുണ്ടാവും എന്നും ശ്രദ്ധേയമാണ്. സാമ്പത്തിക വളര്‍ച്ചക്കായി സര്‍ക്കാര്‍ ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും സാമ്പത്തിക വികസനം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തണമെന്നും വിശ്വസിക്കുന്നവരാണ് ഏറെയും. അത്തരം ചില ആഗ്രഹങ്ങളാണ് ഇനി പറയുന്നത്.

നേല്‍ പരാഗ് പരീഖ്, ചെയര്‍മാന്‍ ആന്റ് സി. ഇ.ഓ, പി.പി. എഫ്. എ. എസ് മ്യൂച്ചല്‍ ഫണ്ട്

നേല്‍ പരാഗ് പരീഖ്, ചെയര്‍മാന്‍ ആന്റ് സി. ഇ.ഓ, പി.പി. എഫ്. എ. എസ് മ്യൂച്ചല്‍ ഫണ്ട്

കണ്‍സ്യൂമര്‍ ഫെയ്‌സിംഗ് വ്യവസായങ്ങള്‍ക്കായി ജി.എസ്.ടി പുനക്രമീകരണം, ചില്ലറ വിട്ടു വീഴ്ചകള്‍ വേണ്ടതാണ്. ഓട്ടോമെബൈല്‍ പോലുളള വ്യവസായങ്ങള്‍ക്കാണ് ഇതാവശ്യം. വില കയറ്റത്തിന്റെ പശ്ഛാത്തലത്തില്‍ ആവശ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വരുമാന നികുതി ഇളവിനുളള തോത് ഉയര്‍ത്തണം. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലക്ക് കൂടുതല്‍ ധനം നല്‍കണം. സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കണം. ഗ്രാമിണ മോഖലക്ക് സഹായം. വായ്പ തരിച്ചടവിലോ, എളുപ്പമുളള വായ്പ നല്‍കിയോ നടപ്പിലാക്കണം.

 മുരളിധര്‍, എം.ഡി, കോട്ടക്ക് മഹിന്ദ്ര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പിനി

മുരളിധര്‍, എം.ഡി, കോട്ടക്ക് മഹിന്ദ്ര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പിനി

പരിഹരിക്കപ്പെടേണ്ട വലിയ പ്രശ്‌നങ്ങള്‍ ബജറ്റിനു വെല്ലുവിളിയാണ്. മന്ദഗതിയിലുളള സമ്പത്ത് വ്യവസ്ഥ, തൊഴിലില്ലായ്മ, എന്‍. എഫ്. സി പ്രതിസന്ധി, എല്ലാം പ്രശ്‌നങ്ങളാണ്. ഗാര്‍ഹിക നിക്ഷേപം പ്രോത്സാഹിപ്പിക്കണം. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ഇത് അടിസ്ഥാന കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടും. ലെഫ് ഇന്‍ഷൂറന്‍സുകളുടെ പ്രധാന്യം വളരെ കൂടുതലാണ്.

വരേന്ദ്ര സിന്‍ഹ, എം.ഡി, സി.ഇ.ഒ, ഐ.എഫ്. സി.ഒ-ടോക്കിയോ ജനറല്‍ ഇന്‍ഷൂറന്‍സ്

വരേന്ദ്ര സിന്‍ഹ, എം.ഡി, സി.ഇ.ഒ, ഐ.എഫ്. സി.ഒ-ടോക്കിയോ ജനറല്‍ ഇന്‍ഷൂറന്‍സ്

പ്രകൃതി ദുരന്തത്തിലൂടെ ജനങ്ങള്‍ക്ക് വലിയൊരു സമ്പാദ്യമായ വീട് ഇല്ലാതാകുകയാണ്. അതിനാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സിനായി ഉളള സെക്ഷന്‍ 80 ഡിക്ക് സമാനമായ ഹോം ഇന്‍ഷൂറന്‍സ് കൊണ്ടുവരണം. പ്രിമിയത്തില്‍ ആദായ നികുതി കിഴിവു നല്‍കുന്നതും പരിഗണിക്കണം. സാമ്പത്തിക നഷ്ടത്തില്‍ നിന്നും ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ആരോഗ്യചിലവുകള്‍ പ്രതിവര്‍ഷം കൂടുന്നു. ഇതിനായി ഇന്‍കം ടാക്‌സിന്റെ പരിധിയിലുളള 25,000 രൂപ നിരക്ക് 75,000 ആക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ പ്രയോജനം ലഭിക്കുന്നു എന്നതും ഉറപ്പാക്കണം. എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ജി. എസ്. ടി നിരക്ക് ഏകീകരണം നടപ്പാക്കണം.

പ്രതീക്ക പാന്ത്, സാന്‍ക്ടം വെല്‍ത്ത് മാനേജ്‌മെന്റ്

പ്രതീക്ക പാന്ത്, സാന്‍ക്ടം വെല്‍ത്ത് മാനേജ്‌മെന്റ്

വ്യക്തികള്‍ക്കുളള ഡയറക്ട് ടാക്‌സ് നിരക്ക് യുക്തിപരമാകണം. അടിസ്ഥാന കാര്യങ്ങള്‍ക്കായുളള ചിലവാക്കല്‍ തുടരേണ്ടതാണ്. എന്നാല്‍ കൃത്യമായ മനേജ്‌മെന്റ് ആവശ്യമാണ്. ജി. എസ്. ടി പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട നിരക്കകിട്ടുന്നുമില്ല. സാമ്പത്തിക പ്രതിസന്ധികൊണ്ട് ബജറ്റ് പരിമിതപ്പെടുത്തേണ്ടതായി വരുന്നതിനു കാരണവും ഇതൊക്കെയാണ്. ഗ്രാമിണ മേഖലക്കായി കരുതി വെച്ച ഇടക്കാല ബജറ്റ് മാതൃക ഇത്തവണയും പ്രതീക്ഷിക്കുന്നു. ധനക്കമ്മി, ലക്ഷ്യങ്ങളെ ബാധിക്കരുത്. ഇക്വിറ്റികളില്‍ ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ ഒഴിവാക്കിയാല്‍ മൂലധന വിപണിക്ക് ഉണര്‍വുണ്ടാകും.

വിശാല്‍ ധവാന്‍- ഫിനാന്‍ഷ്യല്‍ പ്ലാനര്‍

വിശാല്‍ ധവാന്‍- ഫിനാന്‍ഷ്യല്‍ പ്ലാനര്‍

ജി.ഡി. പി യിലെ തളര്‍ച്ചയും ആഗോള മാന്ദ്യവും കയറ്റുമതിയെ ബാധിക്കുന്നു. ദീര്‍ഘകാല, ഹ്രസ്വകാല വളര്‍ച്ചക്കുളള അന്തരീക്ഷം സൃഷ്ടിക്കണം.കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറക്കുന്നത് ആഗ്രഹിക്കുന്നു. തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ ആവശ്യമാണ്. നികുതി സ്ലാബുകളുലെ വര്‍ദ്ധനവ്, പണപ്പെരുപ്പ സൂചിക എന്നിവയുടെ സംയോജനത്തിലൂടെ നിരവധിക്കാര്യങ്ങള്‍ ലക്ഷ്യമാക്കാം. വിരമിക്കല്‍ കാലത്ത് വലിയ സമ്പാദ്യം ലഭിക്കുന്നു.

English summary
Financial services industry's expectations of Union Budget 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X