ഡോ. കഫീല്‍ ഖാനെതിരെ യുപി പോലീസ് കേസെടുത്തു; പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചു
ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ച ഡോ. കഫീല്‍ ഖാനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു. അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ നിയമം സംബന്ധിച്ച് നടന്ന തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതാണ് കേസിന് കാരണം. പ്രകോപനപരമായിട്ടാണ് കഫീല്‍ ഖാന്‍ സംസാരിച്ചതെന്ന് പോലീസ് പറയുന്നു.

വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നും 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അലിഗഡ് പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഗൊരഖ്പൂരിലെ ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു കഫീല്‍ ഖാന്‍.
ഇദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കുകയും ജയിലലടയ്ക്കുകയും ചെയ്തിരുന്നു. ജോലിയില്‍ കൃത്യവിലോപം കാണിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തതും ജയിലിലടച്ചതും. പിന്നീട് സംഭവം അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ജോലിയില്‍ കൃത്യവിലോപം കാണിക്കുകയോ അഴിമതി നടത്തുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
അതിനിടെ, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി. അരവിന്ദ് കെജ്രിവാളിനും എഎപി എംഎല്‍എ അമാനുല്ലാ ഖാനുമെതിരെയാണ് ബ്രിജേഷ് ഛന്ദ് ശുക്ല എന്നയാള്‍ പരാതി നല്‍കിയത്. ഷഹീന്‍ ബാഗ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പോലീസ് സ്വീകരിച്ചു.












Click it and Unblock the Notifications