കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയെ കാളിദേവിയാക്കിയ പോസ്റ്റര്‍ വിവാദമാകുന്നു

Google Oneindia Malayalam News

ലക്‌നൗ: മായാവതിയെ കാളിദേവിയായി ചിത്രീകരിച്ചുള്ള പോസ്റ്റര്‍ വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ രണ്ട് പേര്‍ക്കെതിരെ പോസ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ തലവെട്ടി ഒരു കയ്യില്‍ പിടിക്കുകയും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുകയും ചെയ്യുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

സംവരണ വിഷയം

സംവരണ വിഷയം

സംവരണ വി,യം പുനരാലോചിക്കണമെന്ന മോഹന്‍ഭഗത് കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ അങ്ങിനെ ഒരു ശ്രമം തങ്ങളുടെ ഭാഗത്തു നിന്നും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയും

പ്രധാനമന്ത്രിയും

പട്ടികജാതി, പട്ടിക വിഭാഗകാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കില്ലെന്ന് പറഞ്ഞ് ക്ഷമയാചിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാളിയുടെ സമീപത്ത് നില്‍ക്കുന്നുണ്ട്‌

അംബേദ്കര്‍ ശോഭയാത്ര

അംബേദ്കര്‍ ശോഭയാത്ര

അംബേദ്കര്‍ ശോഭയാത്രയിലായിരുന്നു പോസ്റ്റര്‍ സ്ഥാപിച്ചത്. പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് പോസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നു.

കേശവ് പ്രസാദ് മൗര്യ

കേശവ് പ്രസാദ് മൗര്യ

ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍ പ്രദേശ് ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യയെ ശ്രീകൃഷ്ണനാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റര്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

English summary
FIR filed against two for poster depicting Mayawati as Kali taking on Narendra Modi and Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X