ഡൽഹിയിലെ ഫാക്ടറിയിൽ തീപിടിത്തം; 11 പേർക്ക് ദാരുണാന്ത്യം , നിരവധിപേർക്ക് പൊള്ളലേറ്റു
ഡൽഹി: വടക്കൻ ഡൽഹിയിലെ ദയാൽപുറിലെ പെയ്ന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതായി സന്ദേശം എത്തിയതെന്ന് അഗ്നിശമനാ സേന അറിയിച്ചു. 22 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഫാക്ടറിയുടെ താഴത്തെ നിലയിൽ നിന്ന് പടർന്ന തീ നാല് മണിക്കൂറിന് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്.

"വിവരം ലഭിച്ചയുടൻ 22 ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. 4 മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കി, തുടർന്ന് ശീതീകരണവും തിരച്ചിൽ പ്രവർത്തനവും ആരംഭിച്ചു," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 150 അഗ്നിശമന സേനാംഗങ്ങൾ തീയണച്ചതായി ഡി എഫ്എസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ഫയർ സേഫ്റ്റിക്കുള്ള എൻഒസി ഫാക്ടറിക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാക്ടറിയിൽ നിന്ന് വലി പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നുവെന്നും വലിയ തീനാളങ്ങൾ ഉയരുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പോലീസിൽ അറിയിച്ചു.












Click it and Unblock the Notifications