കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നിയമപ്രകാരം മഹാരാഷ്ട്രയില്‍ 'ആദ്യ' കേസ്: വാട്സ്ആപ്പില്‍ മുത്തലാഖ് നല്‍കിയ 35 കാരനെതിരെ കേസ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: വാട്സ്ആപ്പില്‍ ഭാര്യയെ വിവാഹമോചനം ചെയ്തുവെന്നാരോപിച്ച് 35കാരനെതിരെ പുതുതായി പാസാക്കിയ മുത്തലാഖ് നിയമപ്രകാരം മുംബൈ പോലീസ് കേസെടുത്തു. 2019ലെ മുസ്ലീം വനിതാ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമപ്രകാരം മഹാരാഷ്ട്രയില്‍ ഫയല്‍ ചെയ്ത ആദ്യ കേസാണിത്. ബുധനാഴ്ചയാണ് നിയമം പാര്‍ലമെന്റ് പാസാക്കിയത്. യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വിവാഹത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് തലാഖ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് യുവതി പരാതിയുമായി താനെ കമ്മീഷണറേറ്റ് ഓഫീസിലെത്തിയത്.

കശ്മീരിൽ ടൂറിസ്റ്റുകൾ പരിഭ്രാന്തിയിൽ; വിമാനത്താവളത്തിൽ വൻ തിരക്ക്, കൂടുതൽ വിമാന സർവ്വീസിന് നീക്കം!

എംബിഎ ബിരുദധാരിയായ 31 കാരി 2015 സെപ്റ്റംബര്‍ 7 ന് 35 കാരനെ വിവാഹം കഴിച്ചുവെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ടുപേര്‍ക്കും ഇത് അവരുടെ രണ്ടാമത്തെ വിവാഹമായിരുന്നു. എന്നിരുന്നാലും, വിവാഹത്തിന്റെ ആദ്യ ദിവസം മുതല്‍, ഭര്‍ത്താവും സഹോദരിമാരും തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയതായി അവര്‍ അവകാശപ്പെട്ടു. പിന്നീട് ഭര്‍ത്താവ് അനാവശ്യമായി പണം ആവശ്യപ്പെടാന്‍ തുടങ്ങി. യുവതിയുടെ അച്ഛന്‍ വായ്പയെടുത്ത് പോയി ഒരു ബൈക്ക് പോലും വാങ്ങിക്കൊടുത്തു. ഇതിന് ശേഷവും ഉപദ്രവം അവസാനിക്കാത്തതിനാല്‍, പരാതിക്കാരി വീട് വിട്ട് 2017 പകുതിയോടെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ പോയി. 2017 സെപ്റ്റംബറില്‍, ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് യുവതി അറിഞ്ഞു. ''അതിനുശേഷം ഇരുവരും ഫോണിലും വാട്ട്സ്ആപ്പിലും നിരന്തരം വഴക്കായി. ഈ കാലയളവില്‍, അവള്‍ ഗര്‍ഭിണിയായിരുന്നു, ഇപ്പോള്‍ അവര്‍ക്ക് ഒരു കുട്ടിയുണ്ട്, ''ഉദ്യോഗസ്ഥര്‍ പറഞ്ഞു.

triple-talaq-156110

2018 നവംബര്‍ 30 ന് രൂക്ഷമായ തര്‍ക്കത്തിന് ശേഷം ആ മനുഷ്യന്‍ വാട്സ്ആപ്പില്‍ മൂന്ന് തവണ 'തലാഖ്' എന്ന വാക്ക് അയച്ചതായും അയാള്‍ അവളെ വിളിച്ച് ഫോണിലൂടെ മൂന്ന് തവണ 'തലാഖ്' ഉച്ചരിച്ചതായും യുവതി ആരോപിക്കുന്നു. അതിനുശേഷം അവര്‍ സംസാരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ''ബില്‍ ബുധനാഴ്ച പാസാക്കിയ ശേഷം, ഭര്‍ത്താവിനെതിരെ പുതിയ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ താനെ കമ്മീഷണറുടെ ഓഫീസില്‍ ഒരു അപേക്ഷ നല്‍കി,'' ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപേക്ഷ മുംബ്ര പോലീസിന് കൈമാറിയ ശേഷം നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സ്ത്രീധനം, വിശ്വാസപരമായ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി പുരുഷന്റെ അമ്മയ്ക്കും സഹോദരിക്കും കേസെടുത്തിട്ടുണ്ട്.

''അവരുടെ നവംബര്‍ 2018 വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഞങ്ങളുടെ പക്കലുണ്ട്, അതില്‍ അദ്ദേഹം മൂന്ന് തവണ' തലാഖ് 'ടൈപ്പ് ചെയ്തു. ഞങ്ങള്‍ അത് തെളിവായി ഉപയോഗിക്കും. മുംബ്ര പോലീസിന്റെ സബ് ഇന്‍സ്‌പെക്ടര്‍ യോഗേഷ് പാട്ടീല്‍ പറഞ്ഞു. 'ഞങ്ങള്‍ ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി അബുദാബിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ഭാര്യയോടൊപ്പം വിക്രോളിയിലാണ് താമസിക്കുന്നതെന്ന് പഴയ ഭാര്യ അവകാശപ്പെടുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്, 'അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

English summary
‘First’ case reported in Maharashtra under new Act: man booked for giving triple talaq on WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X