Get Updates
Get notified of breaking news, exclusive insights, and must-see stories!

തുരങ്കത്തിനുള്ളിലെ ആദ്യ ദിവസങ്ങൾ സഹിക്കാനാവുന്നതായിരുന്നില്ല: രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ പറയുന്നു

ഡെറാഡൂണ്‍: തുരങ്കത്തിനുള്ളിലെ ആദ്യ ദിവസങ്ങൾ വളരേയേറെ കഠിനമായിരുന്നുവെന്ന് ഉത്തരകാശി തുരങ്കത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളി. "ആദ്യത്തെ അഞ്ച് മുതൽ ആറ് ദിവസം വരെ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, ഞങ്ങൾക്ക് ശരിയായ ഭക്ഷണം ലഭിച്ചു, ഞങ്ങളുടെ മനോവീര്യം ശക്തമായിരുന്നു. ഒടുവില്‍ ഞാന്‍ എന്റെ കുടുംബത്തെ കണ്ടു" തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങിയ വിശാൽ എന്ന തൊഴിലാളിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്യു.

വിശാലും മറ്റ് 40 തൊഴിലാളികളും തുരങ്കത്തിനുള്ളിൽ കുടുങ്ങിയ നവംബർ 12 ന് മാറ്റിവെച്ച ദീപാവലി ആഘോഷം അദ്ദേഹവും കുടുംബവും ഇന്നലെ ആഘോഷിക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ മാണ്ഡി സ്വദേശിയാണ് വിശാൽ. മകന്‍ ഉള്‍പ്പെടേയുള്ളവരെ വിജയകരമായി രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചതിന് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സർക്കാരുകൾക്ക് വിശാലിന്റെ അമ്മ ഊർമ്മിള നന്ദി പറയുകയും ചെയ്യുന്നു.

utharakashi

"ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും സർക്കാരുകളിൽ ഞാൻ വളരെ സന്തുഷ്ടയാണ്. അവർക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു," അവർ ഒരു വീഡിയോയിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആർ എഫ്), സൈന്യം, ഭൂഗർഭ തുരങ്ക വിദഗ്ധർ തുടങ്ങിയവരുടെ പ്രവർത്തന ഫലമായി 17 ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു തുരങ്കത്തില്‍ കുടുങ്ങിയ എല്ലാവരെയും ഇന്നലെ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയത്.

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഇന്നലെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദീപാവലി ദിനമായ നവംബർ 12 ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ ഉത്തരകാശിയിലെ സിൽക്യാര-ദണ്ഡൽഗാവിൽ നിർമ്മാണത്തിലിരിക്കുന്ന 4.5 കിലോമീറ്റർ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇതിന് ശേഷം ആഘോഷത്തില്‍ തയ്യാറെടുക്കാൻ തുരങ്കത്തിൽ നിന്ന് ഇറങ്ങാനൊരുങ്ങുമ്പോഴാണ് 41 തൊഴിലാളികൾ കുടുങ്ങിയത്.

"ദീപാവലി ഉത്സവമായതിനാൽ, ബാക്കിയുള്ള തൊഴിലാളികൾ നേരത്തെ പോയിരുന്നു, അല്ലാത്തപക്ഷം തൊഴിലാളികളുടെ എണ്ണം സാധാരണയായി 400 ന് അടുത്താകുമായിരുന്നു", രക്ഷപ്പെടുത്തിയ തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), സത്‌ലജ് ജൽ വിദ്യുത് നിഗം ​​ലിമിറ്റഡ് (എസ്‌ജെവിഎൻഎൽ), റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (ആർവിഎൻഎൽ), നാഷണൽ ഹൈവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) കേന്ദ്രത്തിന്റെയും ഉത്തരാഖണ്ഡ് സർക്കാരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (THDCL) പ്രത്യേക ചുമതലകൾ നൽകി.

അതേസമയം, സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സർക്കാർ ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ആശുപത്രിയിൽ ചികിൽസയ്‌ക്കും വീട്ടിലേക്കു പോകുന്നതിനുമുള്ള മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+