കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേ, മീനുകള്‍ക്കായി ആശുപത്രി

Google Oneindia Malayalam News

രോഗം വന്നാല്‍ ചികിത്സിക്കാന്‍ ആശുപത്രികള്‍ വേണം. അതില്‍ വേര്‍തിരിവിന്റെ കാര്യമുണ്ടോ? മത്സ്യങ്ങളുടെ കാര്യത്തിലും വേണ്ടേ അല്പം ശ്രദ്ധയൊക്കെ. രാജ്യത്ത് ആദ്യമായി മത്സ്യങ്ങള്‍ക്കായി ആശുപത്രി തുടങ്ങുകയാണ്. കൊല്‍ക്കത്തയിലാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്.

വിദേശരാജ്യങ്ങളിലൊക്കെ ഇത്തരത്തിലുളള ആശുപത്രികള്‍ കാലങ്ങള്‍ക്ക് മുമ്പെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളുടെ രോഗങ്ങള്‍ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മത്സ്യങ്ങളെ അഡ്മിറ്റ് ചെയ്യാനായി 50 ഗ്ലാസ് അക്വേറിയങ്ങള്‍, വൃത്താകൃതിയിലുളള 25 ജല ടാങ്കുകള്‍ എന്നിവയുണ്ടായിരിക്കും. ഇതിനുപുറമെ പ്രത്യേക ലാബ് സൗകര്യങ്ങളും ഒരുക്കും. അഞ്ചുകോടി രൂപയാണ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

fish

ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് ആനിമല്‍ ആന്‍ഡ് ഫിഷറി സയന്‍സസിലെ സീനിയര്‍ ഫിഷ് മൈക്രോബയോളജിസ്റ്റ് ടി.ജെ. എബ്രഹാമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. രാജ്യത്ത് മത്സ്യോത്പാദനത്തില്‍ മുന്നിലുളളത് ബംഗാളാണ്. അതുകൊണ്ടുതന്നെ മത്സ്യരോഗങ്ങള്‍ കൂടുതലുളളതും ഇവിടെയാണ്. ഇക്കാരണത്താലാണ് കൊല്‍ക്കത്തയില്‍ ആശുപത്രി സ്ഥാപിക്കുന്നത്. അടുത്തവര്‍ഷമായിരിക്കും ആശുപത്രി പ്രവര്‍ത്തനം തുടങ്ങുക.

English summary
First fish hospital in the country to treat abnormalities and diseases in fish is set to come up in Kolkata. Hospital will have 50 glass aquariums, 25 circular water tanks, each with a capacity of 500 litres, to admit and treat diseased fish. By mid-2015 the fish hospital will be a reality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X