കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്കും ഒമൈക്രോണ്‍; യുപിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

Google Oneindia Malayalam News

മുംബൈ: മൂന്ന് ഡോസ് പിഫിസര്‍ വാക്‌സിന്‍ സ്വീകരിച്ച മുബൈ സ്വദേശിക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലെത്തിയ 29കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അധികൃതര്‍ അറിയിച്ചു.

കോവോവാക്സ് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരംകോവോവാക്സ് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മൂന്ന് ഡോസ് പിഫിയര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാളാണ് ഇദ്ദേഹമെന്നും അധികൃതര്‍ അറിയിച്ചു. നവമ്പര്‍ ഒമ്പതിന് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനക്കായി അയക്കുകയും ചെയ്തിരുന്നു. ജനിതക പരിശോധനയുടെ ഫലത്തിലാണ് ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവാണെന്നും ബിഎംസി അധികൃതര്‍ അറിയിച്ചു.

1

അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന് ലക്ഷണങ്ങളൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ മാത്രം 15 പേര്‍ക്കാണ് ഒമൈക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മുംബൈക്ക് പുറത്തുള്ളവരാണ്. ഇതില്‍ 13 പേര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിയെന്നും ബിഎംസി അധികൃതര്‍ പറഞ്ഞു. അതേസമയം ഇവര്‍ക്കാര്‍ക്കും ഗുരുതര ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ലയെന്നും അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലും ആദ്യ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. നവമ്പര്‍ 29ന് മഹാരാഷ്ട്രയില്‍ നിന്നും ഗസിയാബാദിലെത്തിയ സ്ത്രീക്കും പുരുഷനുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

ഒമൈക്രോൺ ഭീതി തുടരുന്നു; രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 135 കോടി പിന്നിട്ടതായി സർക്കാർഒമൈക്രോൺ ഭീതി തുടരുന്നു; രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 135 കോടി പിന്നിട്ടതായി സർക്കാർ

2

സംസ്ഥാനത്ത് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറ്പപെടുവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം ഇന്നലെ 100 കടന്നിരുന്നു. ആനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വരാന്‍ പോകുന്ന പുതുവത്സര ആഘോഷങ്ങള്‍ ചെറിയ രീതിയില്‍ ആഘോഷിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ദിനംപ്രതി സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 20 ദിവസത്തില്‍ 10,000ത്തില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

3

മറ്റ് രാജ്യത്ത് ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമൈക്രോണ്‍ യൂറോപ്പിലും ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും പടര്‍ന്ന് പിടിക്കുകയാണെന്നും ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആളുകളുടെ കൂട്ടം കൂടല്‍ ഒഴിവാക്കുക, കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കുക. പുതുവത്സര ആഘോഷങ്ങള്‍ പരാമവധി കുറക്കുണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മുമ്പ് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തീവ്രതയിലാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നത്. ആളുകള്‍ ഒമൈക്രോണിനെ കാര്യമായി എടുക്കാത്തതില്‍ ആശങ്കയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമൈക്രോൺ; രോഗബാധ യുഎഇയിൽ നിന്നും എത്തിയ ദമ്പതികൾക്ക്സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമൈക്രോൺ; രോഗബാധ യുഎഇയിൽ നിന്നും എത്തിയ ദമ്പതികൾക്ക്

4

അതേസമയം ഒമൈക്രോണ്‍ വകഭേദം നിലവില്‍ ഇന്ത്യയില്‍ വ്യാപകമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് ഡിജി അഗര്‍വാള്‍ പറഞ്ഞു. സ്ഥിരീകരിച്ചുന്ന മിക്ക ഒമൈക്രോണ്‍ കേസുകള്‍ക്കും യാത്രയുമായി ബന്ധമുണ്ടെന്നും അല്ലെങ്കില്‍ യാത്രക്കാരില്‍ നിന്നാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിമിതമായ സംവിധാനത്തിലൂടെ ചില ഒമൈക്രോണ്‍ കേസുകള്‍ക്ക് അത്തരം യാത്രാ കേസുകളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ എങ്ങനെയാണ് ഈ രോഗം പടര്‍ന്ന് പിടിക്കുന്നത് എന്നതിനെ കുറിച്ചുള്ള പഠനം ഇപ്പോഴും നടക്കുകയാണെന്നും അഗര്‍വാള്‍ പറഞ്ഞു.

5

അതേസമയം ഒമൈക്രോണ്‍ വകഭേദം നിലവില്‍ ഇന്ത്യയില്‍ വ്യാപകമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് ഡിജി അഗര്‍വാള്‍ പറഞ്ഞു. സ്ഥിരീകരിച്ചുന്ന മിക്ക ഒമൈക്രോണ്‍ കേസുകള്‍ക്കും യാത്രയുമായി ബന്ധമുണ്ടെന്നും അല്ലെങ്കില്‍ യാത്രക്കാരില്‍ നിന്നാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിമിതമായ സംവിധാനത്തിലൂടെ ചില ഒമൈക്രോണ്‍ കേസുകള്‍ക്ക് അത്തരം യാത്രാ കേസുകളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ എങ്ങനെയാണ് ഈ രോഗം പടര്‍ന്ന് പിടിക്കുന്നത് എന്നതിനെ കുറിച്ചുള്ള പഠനം ഇപ്പോഴും നടക്കുകയാണെന്നും അഗര്‍വാള്‍ പറഞ്ഞു.

ആശങ്ക; രാജ്യത്ത് ഒമൈക്രോൺ വ്യാപനം വേഗത്തിൽ.. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 101 പേർക്ക്ആശങ്ക; രാജ്യത്ത് ഒമൈക്രോൺ വ്യാപനം വേഗത്തിൽ.. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 101 പേർക്ക്

6

കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യുഎഇയെഅപകട സാധ്യാതയുള്ള രാജ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 6 പേരും ഭാര്യയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

7

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 135 കോടിയിലധികം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 142.73 കോടിയിലധികം (1,42,73,59,870) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഉപയോഗിക്കാത്ത 16.66 കോടിയിലധികം (16,66,35,846) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,886 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,62,765 ആയതായും അധികൃതര്‍ അറിയിച്ചു.

വേഷം മാറിയാല്‍ തുല്യത വരുമോ: ഔട്ട് ഓഫ് ഫോക്കസിനെതിരെ വിമർശനം: അഭിലാഷ് ഇല്ലാത്തതും ചർച്ചാ വിഷയംവേഷം മാറിയാല്‍ തുല്യത വരുമോ: ഔട്ട് ഓഫ് ഫോക്കസിനെതിരെ വിമർശനം: അഭിലാഷ് ഇല്ലാത്തതും ചർച്ചാ വിഷയം

Recommended Video

cmsvideo
ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam
8

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.63 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 33 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.59 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 74 ദിവസമായി 2 ശതമാനത്തില്‍ താഴെയുമാണ്. തുടര്‍ച്ചയായ 109-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English summary
first omicron case reported in uttarpradesh gaziabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X