ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പുറമെ യെല്ലോ ഫംഗസും... ലക്ഷണങ്ങള്‍ ഇങ്ങനെ, ആശങ്ക ഒഴിയുന്നില്ല...
ദില്ലി: രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം സൃഷ്ടിച്ച ഭീഷണി ഒഴിയുന്നതിന് മുമ്പ് മറ്റു പല ആരോഗ്യ വെല്ലുവിളികളും ഉയരുന്നു. ബ്ലാക്ക്, വൈറ്റ് ഫംഗസ് രോഗം രാജ്യത്തിന്റെ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക് ഫംഗസ് കാരണം രോഗം മൂര്‍ഛിച്ച് കേരളത്തില്‍ മരണവും കണ്ണ് എടുത്തുകളഞ്ഞ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ യെല്ലോ ഫംഗസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ഗാസിയാബാധിലെ ബ്രിജ്പാല്‍ ത്യാഗി ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിഷപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക, കോശമരണം എന്നിവയും ലക്ഷണങ്ങളാണ്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
ബ്ലാക്ക് ഫംഗസ് രോഗം പകര്‍ച്ച വ്യാധിയായി പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ രോഗം ഭേദമാകുന്നവരില്‍ ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നു. കടുത്ത പ്രമേഹം-ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗികള്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നതാണ് ബ്ലാക്ക് ഫംഗസ്. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ബ്ലാക്ക് ഫംഗസ് വേഗത്തില്‍ വെല്ലുവിളി സൃഷ്ടിക്കുക. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ അല്‍പ്പം കൂടുതലാണ് ഫംഗസ് മൂലമുള്ള രോഗങ്ങള്‍. ഒരു ലക്ഷത്തില്‍ 14 പേര്‍ക്ക് രോഗമുണ്ട് എന്നാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയിലെ ചൂടേറിയ കാലാവസ്ഥ ഇതിന് ഒരു കാരണമായി പറയപ്പെടുന്നു.
കൊറോണ ഭേദമായവരില്‍ ബ്ലാക്ക് ഫംഗസ് രോഗം ഇന്ത്യയില്‍ ഇതുവരെ 8848 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തിലാണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2281 പേര്‍ക്കാണ് ഇവിടെ രോഗം. മഹാരാഷ്ട്ര 2000, ആന്ധ്ര 910, മധ്യപ്രദേശ് 720, രാജസ്ഥാന്‍ 700, കര്‍ണാടക 500, ഹരിയാന 250, ദില്ലി 197, പഞ്ചാബ് 95, ഛത്തീസ്ഗഡ് 87, ബിഹാര്‍ 56, തമിഴ്‌നാട് 40, കേരളം 36, ജാര്‍ഖണ്ഡ് 27, ഒഡീഷ 15, ഗോവ 12, ഛണ്ഡീഗഡ് 8 എന്നിങ്ങനെയാണ് കൊറോണ വ്യാപനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് രോഗികളുടെ കണക്ക്.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications