കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചവരില്‍ അഞ്ച് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജിവച്ചവരില്‍ ബാക്കിയുള്ളവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.

പ്രാദേശിക തലത്തില്‍ ബിജെപിക്ക് വേരോട്ടം ശക്തമാക്കാന്‍ സഹായിക്കുന്നതാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ അംഗത്വമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഘാനി പറഞ്ഞു. രാജിവച്ചവരെ തിരിച്ച് പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

കഴിഞ്ഞ മാര്‍ച്ചിലും ഈ മാസവുമായി എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്. ഇതില്‍ അഞ്ചുപേര്‍ ഇന്ന് ബിജെപിയില്‍ അംഗത്വമെടുത്തു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി ബിജെപിയെ സഹായിക്കാന്‍ വേണ്ടിയായിരുവന്നു.

അവര്‍ വഞ്ചകര്‍

അവര്‍ വഞ്ചകര്‍

ജിത്തു ചൗധരി, പ്രദ്യുംനസിങ് ജഡേജ, ജെവി കകാഡിയ, അക്ഷയ് പട്ടേല്‍, ബ്രിജേഷ് മെര്‍ജ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തു. പട്ടേലും മെര്‍ജയും ചൗധരിയും ഈമാസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചവരാണ്. വഞ്ചകര്‍ എന്നാണ് ഇവരെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

Recommended Video

cmsvideo
Rahul Gandhi Dont Want To Change The Track, | Oneindia Malayalam
തങ്ങളെ കുറ്റം പറയേണ്ട

തങ്ങളെ കുറ്റം പറയേണ്ട

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണ് എംഎല്‍എമാരുടെ രാജിക്ക് കാരണമെന്ന് ബിജെപി ആരോപിക്കുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അനാവശ്യമായി ബിജെപിയെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ സഹായിക്കാന്‍

ബിജെപിയെ സഹായിക്കാന്‍

രാജിവച്ച മറ്റു കോണ്‍ഗ്രസ് എംഎല്‍എമരായ സോമ പട്ടേല്‍, പ്രവീണ്‍ മാരു, മംഗല്‍ ഗാവിത് എന്നിവരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജിത്തു വഗാനി പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാമെന്ന സാഹചര്യമായിരുന്നു. ഈ വേളയിലാണ് എംഎല്‍എമാര്‍ രാജിവച്ചത്. ഇതോടെ 3-1 എന്ന നിലയിലാണ് കോണ്‍ഗ്രസ് തോറ്റത്.

77ല്‍ നിന്ന് 65ലേക്ക്

77ല്‍ നിന്ന് 65ലേക്ക്

182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 65 അംഗങ്ങളേയുള്ളൂ. രാജിവച്ച 12 പേരില്‍ മിക്ക എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇനിയും കോണ്‍ഗ്രസ്സില്‍ നിന്ന് രാജിയുണ്ടാകുമെന്നാണ് ബിജെപിയുടെ വാദം.

 ബിജെപി കണക്കുക്കൂട്ടുന്നത്...

ബിജെപി കണക്കുക്കൂട്ടുന്നത്...

ഗുജറാത്തിലെ നഗരമേഖലകളില്‍ സ്വാധീനം ബിജെപിക്കാണ്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിനും. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുന്നതോടെ ഗ്രാമീണ മേഖലയിലെ ശക്തി വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ബിജെപി കണക്കുക്കൂട്ടുന്നു. 2022ലാണ് സംസ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്.

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

English summary
Five former Gujarat Congress MLAs Joined BJP; Congress number fall to 65 in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X