കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു,5ഇന്ത്യക്കാര്‍?

  • By Meera Balan
Google Oneindia Malayalam News

കോലാംലംപൂര്‍: മലേഷ്യയില്‍ നിന്ന് ബീജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ട്. വിയറ്റ്നാം അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ തകര്‍ന്നു വീണതായാണ് നാവിക സേനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരുണ്ടായിരുന്നതായി മലേഷ്യന്‍ എയര്‍ലൈന്‍സ്

വിമാനം കടലില്‍ തകര്‍ന്ന് വീണതയി ഔദ്യോഗിക സ്ഥിരീകരണം ഇത് വരെയും നടത്തിയിട്ടില്ല. ചൈനീസ് സമയം രാവിലെ 9.30 ന് ബീജിങ്ങില്‍ എത്തേണ്ടിയിരുന്ന വിമാനമാണ് കാണാതായത്. ബോയിംഗ് 777 വിമാനമാണ് കാണാതായത്.

Plane

14 രാജ്യങ്ങളില്‍ നിന്നുള്ള 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഏറ്റവും അധികം യാത്രക്കാരും ചൈനയില്‍ നിന്നുള്ളവരാണെന്ന് ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ രണ്ട് മണിയോടെ വിയറ്റ്‌നാം വ്യോമാതിര്‍ത്തിയില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിയ്ക്കപ്പെടുന്നത്.

യാത്ര ആരംഭിച്ച് രണ്ട് മണിയ്ക്കൂറിനുള്ളില്‍ വിമാനം കാണാതാവുകയായിരുന്നു. 152 ചൈനക്കാര്‍, 38 മലേഷ്യക്കാര്‍, ഏഴ് ഇന്തൊനേഷ്യന്‍ പൗരന്‍മാര്‍, ആറ് ഓസ്‌ട്രേലിയക്കാര്‍, 3 ഫ്രഞ്ചുകാര്‍, മൂന്ന് യുഎസ് സ്വദേശികള്‍ ഒരു നവജാതശിശു എന്നിവരും വിമാനത്തില്‍ ഉണ്ടായിരുന്നതായി മലേഷ്യന്‍ എയര്‍ലൈന്‍സ് .

English summary
Five Indians on board missing flight, says Malaysian Airlines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X