ആധാര്‍ കേസ്: ജൂലൈ 19 ന് എല്ലാം അറിയാം

Subscribe to Oneindia Malayalam

ദില്ലി: ആധാറുമായി ബന്ധപ്പെട്ട പരാതികളില്‍ ജൂലൈ 18,19 തീയതികളില്‍ പ്രത്യക ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ആധാര്‍ ഭരണഘടനക്ക് അനുസൃതമല്ലെന്നാരോപിച്ചുള്ള പരാതികളിന്‍ മേലാണ് പ്രത്യക ബെഞ്ച് വാദം കേള്‍ക്കുക. പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഒരു ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.

ആധാറുമായി ബന്ധപ്പെട്ട പരാതികളിന്‍ മേല്‍ ഇനി പ്രത്യക ബെഞ്ചായിരിക്കും വാദം കേള്‍ക്കുക എന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ചാണ് ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ഭരണ ഘടനാ ബഞ്ച് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ അപെക്സ് കോര്‍ട്ടിനു മുന്നില്‍ കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇതിനു വേണ്ടി പ്രത്യേകം ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിരുന്നില്ല.

aadhaar-card-

അഞ്ചോ അതിലധികമോ ആളുകളുള്‍പ്പെടുന്ന ആധാറുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ തീരുമാനമെടുക്കട്ടെ എന്നാണ് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്. പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍ അദ്ധ്യക്ഷനായ മൂന്നംഗം ബെഞ്ച് ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

English summary
Five-Judge Constitution Bench to Hear Aadhar Concerns on July 18-19
Please Wait while comments are loading...