കാശ്മീര്‍ പൂഞ്ചില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; മലയാളിജവാനടക്കം അഞ്ച് ജവാന്മാര്ക്ക് വീരമൃത്യു
ജമ്മു കാശ്മീര്‍: ജമ്മുകാശ്മീരിലെ പുഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും ഉള്‍പ്പെടുന്നു. കൊട്ടാരക്കര ഓണവട്ടം സ്വദേശി വൈശാഖാണ് വീരമൃത്യു വരിച്ചത്. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൂറന്‍കോട്ടിലെ ദേരാ കി ഗാലിക്ക് സമീപമുള്ള ഗ്രാമത്തില്‍ തിരച്ചില്‍ നടത്തവെയാണ് സൈനികര്‍ക്ക് വെടിയേറ്റത്. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, മറ്റ് റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാര്‍ വെടിയേറ്റത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. നിയന്ത്രണ രേഖയും കടന്ന് ആയുധങ്ങളുമായി നുഴഞ്ഞ് കയറിയ ഭീകരര്‍ ചാര്‍മര്‍ കാട്ടിലുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവാദികള്‍ രക്ഷാപ്പെടാന്‍ സാധ്യതയുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സുബേദാര്‍ ജസ്വീന്തര്‍ സിംഗ്, വൈശാഖ് എച്ച്, സരാജ് സിംഗ്, ഗജ്ജന്‍ സിംഗ്, മന്ദീപ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചവരെന്ന് സൈന്യം അറിയിച്ചു.

ഇന്ന് രാവിലെയാണ് ഭീകരരും സൈന്യയുമായി ഏറ്റുമുട്ടിയത്. വെടിയേറ്റ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറേയും മറ്റ് നാല് പട്ടാളക്കാരെയും ഗുരുതരമായ പരിക്കുള്ളതിനാല്‍ അടുത്തുള്ള മെഡിഡക്കല്‍ സെന്ററിലേക്ക് പെട്ടെന്ന് തന്നെ എത്തിച്ചിരുന്നുവെന്ന് ഡിഫന്‍സ് പിആര്‍ഒ കോള്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്ന സ്ഥലമാണ് ഇവിടമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ബിഎസ്എഫും, ആര്‍മിയും നടത്തിയ ഓപ്പറേഷനില്‍ മേന്ദര്‍ ഏരിയയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. രണ്ട് എകെ 47 തോക്ക്, നാല് എകെ 47 വെടിയുണ്ടകള്‍, ഒരു ചൈനീസ് തോക്ക്, 1ജ ചൈനീസ് തോക്ക് വെടിയുണ്ടകള്‍, നാല് ചൈനീസ് ഗ്രനേഡുകള്‍, 16 മെറ്റര്‍ കോര്‍ഡക്സ്, 257 എകെ 47 അമ്യൂണിസേഷന് ഉറകള്‍, 68 ചാനീസ് അമ്യൂണിസേഷന് ഉറകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, 12 വോള്‍ട്ട് മൊബൈല്‍ ചാര്‍ജര്‍, 9 വോള്‍ട്ട് ബാറ്ററി എന്നിവയാണ് കണ്ടെത്തിയത്.
രജൗരിയില്‍ നിന്നാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് വെടിയേറ്റത്. ആഗസ്റ്റ് 19ന് തന്മന്ഡ കന്ഗൊട്ട ഏരിയയില്‍ ഒരു ഭീകരനെയും വധിച്ചിരുന്നു. ഇതേ സ്ഥലത്ത് വച്ച് തന്നെ ആഗസ്റ്റ് 16ന് ലഷ്കറെ ത്വയ്ബ ഭീകരവാദികളായ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ജൂലൈ എട്ടിന് നടന്ന നുഴഞ്ഞ് കയറ്റം സുരക്ഷാ സേന തടഞ്ഞതിനാല്‍ സായുധരായ രണ്ട് ആര്‍മി ജവാന്മാരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയിരുന്നു. നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായുമാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.സ്കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ശ്രീനഗറിലെ സര്‍ക്കാര്‍ സ്കൂളിലാണ് രണ്ട് അധ്യാപകരെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് ആക്രമണമുണ്ടായത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. അനന്തനാഗിലും ബന്ദിപോറയില്‍ ഹാജിന് പ്രദേശത്തും നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ ഏഴ് സാധാരണക്കാരുടെ ജീവന് നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഭീകരര്‍ക്കായി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications