കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവീസ് നിർത്തി ബസും ടാക്സികളും വിമാനങ്ങളും, ആളൊഴിഞ്ഞ നിരത്തുകൾ, ജനതാ കർഫ്യൂവിന് ജനപിന്തുണ

Google Oneindia Malayalam News

ദില്ലി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യം ഇന്ന് 14 മണിക്കൂർ ജനത കർഫ്യൂ ആചരിക്കുകയാണ്. ചൈനയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ത്യയിൽ നാൾക്കുനാൾ രോഗികളാക്കുന്നവരുടെ എണ്ണം ഉയർന്നതോടെയാണ് രോഗ വ്യാപനം തടയുന്നിനായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടപടികൾ ശക്തമാക്കിയത്. ഞായറാഴ്ച രാവിലെ പത്ത് മണിവരെ രാജ്യത്ത് 324 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കടകൾ, റസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട് ലെറ്റുകൾ എന്നിവയും സർക്കാർ ഉത്തവ് അനുസരിച്ച് അടഞ്ഞ് കിടക്കുകയാണ്.

 കൊവിഡ് 19; ഇന്ത്യയിൽ ഒരു മരണം കൂടി!! മരിച്ചത് മുംബൈ സ്വദേശി! രാജ്യത്ത് 324 പേർക്ക് കൊവിഡ് കൊവിഡ് 19; ഇന്ത്യയിൽ ഒരു മരണം കൂടി!! മരിച്ചത് മുംബൈ സ്വദേശി! രാജ്യത്ത് 324 പേർക്ക് കൊവിഡ്

 എന്തുകൊണ്ട് സർവീസ് നിർത്തി

എന്തുകൊണ്ട് സർവീസ് നിർത്തി

ദില്ലി, മുംബൈ, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒരു ദിവസത്തേക്ക് മെട്രോ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കൊറോണ വൈറസിനെതിരെ പോരാടാൻ ജനങ്ങളെ വീടുകളിൽ തുടരുന്നതിനും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ദില്ലി മെട്രോ സർവീസ് നിർത്തിവെച്ചതെന്നാണ് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

 പരിമിത സർവീസ് മാത്രം

പരിമിത സർവീസ് മാത്രം


ജനതാ കർഫ്യൂവിനിടയിൽ അത്യാവശ്യ യാത്രകൾക്കായി ഓല, യൂബർ എന്നിവ പരിമിത സർവീസുകളാണ് ഞായറാഴ്ച നടത്തുക. ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ മൂന്ന് മണിവരെയുള്ള സമയത്തിനിടയ്ക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കി ജനങ്ങളോട് വീട്ടിൽ തന്നെ കഴിയാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചത്. അടിയന്തര യാത്രകൾക്കായി പരിമിത വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളതെന്നാണ് ഓല വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഓലയും യൂബറും താൽക്കാലികമായി പൂൾ സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. ആഗോളതലത്തിൽ 11,000 ലധികം പേരെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്.

 സർവീസ് റദ്ദാക്കി ഗോ എയർ

സർവീസ് റദ്ദാക്കി ഗോ എയർ

ഗോ എയർ സ്വമേധയാ ഞായറാഴ്ചത്തെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റ് വിമാന കമ്പനകൾ തങ്ങളുടെ വിമാനങ്ങളിൽ 60 ശതമാനം മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നാണ് പ്രഖ്യാപിച്ചത്.

കർശന നിയന്ത്രണം

കർശന നിയന്ത്രണം

തമിഴ്നാട്ടിൽ ബസ് ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. മെട്രോ റെയിൽ, ഓട്ടോറിക്ഷാ സേവനങ്ങൾ എന്നിവക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ റെയിൽവേ എല്ലാ അന്തർ സംസ്ഥാന സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ചെറിയ തോതിൽ പെട്രോൾ പമ്പുകളും ചെറിയ തോതിൽ തുറന്ന് പ്രവർത്തിക്കും.

ബസ് സർവീസ് നിർത്തലാക്കി

ബസ് സർവീസ് നിർത്തലാക്കി

ഹരിയാണയിൽ എല്ലാത്തരം ബസ് സർവീസുകളും ജനതാ കർഫ്യൂവിനോടനുബന്ധിച്ച് നിർത്തലാക്കിയിട്ടുണ്ട്. എല്ലാത്തരത്തിലും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഹരിയാണ ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ ഷെഡ്യൂളുകൾ അനുസരിച്ച് ബസ് സർവീസ് നടത്തുന്നുണ്ട്.

ടാക്സികളുടെ പിന്തുണ

ടാക്സികളുടെ പിന്തുണ

ദില്ലി ഓട്ടോറിക്ഷാ സംഘ്, ദില്ലി പ്രദേശ് ടാക്സി യൂണിയൻ, ദില്ലി ഓട്ടോ ടാക്സി ട്രാൻസ്പോർട്ട് കോൺഗ്രസ് യൂണിയൻ, ദില്ലി ടാക്സി ടൂറിസ്റ്റ് അസോസിയേഷൻ എന്നിങ്ങനെ വിവിധ സംഘടനകൾ ചേർന്ന് ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി വരെ സംയുക്ത ജനതാ കർഫ്യൂ ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദില്ലിയിൽ എല്ലാത്തരം ടാക്സികളും ഞായറാഴ്ച സർവീസ് നിർത്തിവെച്ചിരുന്നു. നിരവധി യൂണിയനുകളും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 മെട്രോ നിർത്തി.. ബസ് സർവീസ് തുടരുന്നു

മെട്രോ നിർത്തി.. ബസ് സർവീസ് തുടരുന്നു



ഇന്ത്യയിൽ ഏറ്റവുമധികം പേർക്ക് കൊറോണ ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇതിനകം 74 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ മെട്രോ വൺ ഞായറാഴ്ച സർവീസ് നിർത്തിവെച്ചിട്ടുണ്ട്. കൊറോണയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മുംബൈ മെട്രോ വൺ സർവീസ് നിർത്തിവെക്കുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ ഷെഡ്യൂളുകൾ അനുസരിച്ച് ബസ് സർവീസ് നടത്തുന്നുണ്ട്. രണ്ട് പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്.

മെട്രോ സർവീസ് നിർത്തലാക്കി

മെട്രോ സർവീസ് നിർത്തലാക്കി

കർണാടകത്തിൽ ബാറുകൾ, റസ്റ്റോറന്റുകൾ, എന്നിവ ഞായറാഴ്ച അടഞ്ഞുകിടക്കുകയാണ്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഹോട്ടലുകളും മാളുകളും ഉൾപ്പെടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് അടഞ്ഞുകിടക്കുകയാണ്. ബെംഗളൂരുവിൽ 17 പേർക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 76 കാരൻ മരണമടയുകയും ചെയ്തിരുന്നു. ബെംഗളൂരു മെട്രോ പൂർണ്ണമായും സർവീസ് നിർത്തിവെച്ചിട്ടുണ്ട്. ഒഡിഷയിലെ അഞ്ച് ജില്ലകൾ പൂർണമായും അടച്ചിട്ട നിലയിലാണുള്ളത്. ബിഹാറിലും സമാന സ്ഥിതിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

English summary
Flights, Cabs, Essential Services: Here’s What's Shut, What's Not as India Observes Janata Curfew Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X