കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും മൊബൈല്‍ വാങ്ങിയവര്‍ കുഴപ്പത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ബില്‍വാര: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ് ളിപ് കാര്‍ട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിയ ചിലര്‍ ഇപ്പോള്‍ കുഴപ്പത്തിലായിരിക്കുകയാണ്. കാരണം, ഓണ്‍ലൈന്‍ വഴി വാങ്ങിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന ദില്ലി പോലീസ് കണ്ടെത്തിയതോടെയാണിത്. രാജസ്ഥാനിലാണ് ഇത്തരത്തില്‍ കൂടുതലായി മൊബൈല്‍ ഫോണുകള്‍ വിറ്റഴിച്ചതെന്നാണ് വിവരം.

രാജസ്ഥാനിലെ ഒരു ഫ് ളിപ്കാര്‍ട്ട്് ഏജന്റാണ് മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കുന്നിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ അടക്കം ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏതാണ്ട് ഒരു കോടി രൂപയോളം വരുന്ന മൊബൈല്‍ ഫോണുകള്‍ കാണാതെപോയെന്ന പരാതിയിലാണ് അറസ്റ്റ്.

flipkart1

ഹോങ്കോങ്ങില്‍ നിന്നും ഇറക്കുമതിചെയ്ത ഇവ ദില്ലി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്നും മോഷണം പോവുകയായിരുന്നു. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ പ്രമുഖ ഡീലറുടെ അടുത്ത് ഉള്‍പ്പെടെ ഈ ഫോണുകള്‍ പിന്നീട് എത്തപ്പെട്ടു. ഇവ വാങ്ങിയവരെല്ലാം ഇപ്പോള്‍ തിരിച്ചുകൊടുക്കേണ്ട അവസ്ഥയിലാണ്. ഇവര്‍ക്ക് ഏജന്റ് പണം തിരിച്ചുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍, പണം തിരിച്ചു നല്‍കിയതുകൊണ്ടുമാത്രമായില്ല കാര്യം. മൊബൈല്‍ എങ്ങിനെ മോഷ്ടിച്ചുവെന്നും എങ്ങിനെ രാജ്യത്തിന്റെ പലഭാഗത്തുമുള്ള ഏജന്റുകളുടെ പക്കലെത്തി എന്നുള്ളതിനും വിശദീകരണം നല്‍കേണ്ടിവരും. മോഷണ മുതല്‍ വിറ്റഴിച്ച ഫ്‌ളിപ്കാര്‍ട്ടിനും ഇപ്പോള്‍ പേരുദോഷം കിട്ടിയിരിക്കുകയാണ്. ഫ് ളിപ്കാര്‍ട്ട് ഏജന്റുമാരുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ സംഭവം.

English summary
Flipkart stolen mobile phones row: Rajasthan users in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X