കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് തീവണ്ടി ദുരന്തത്തിന് കാരണവും കാരണക്കാരും??

  • By Aswini
Google Oneindia Malayalam News

ഭോപ്പാല്‍: തീവണ്ടി ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍ മരണ സംഖ്യ വെറും കണക്കുകള്‍ മാത്രമാകുന്നു. ഇന്നലെ (04-08-2015) അര്‍ദ്ധരാത്രി മധ്യപ്രദേശില്‍ ഒരേ സ്ഥലത്ത് രണ്ട് തീവണ്ടി പാളം തെറ്റി നദിയിലേക്ക് മറിഞ്ഞ് അനേകം പേര്‍ മരിച്ചതിന് കാരണം പ്രകൃതിയുടെ വികൃതിയാണെന്ന് പറഞ്ഞ് കൈകഴുകുകയാണ് ബന്ധപ്പെട്ട അധികാരികള്‍.

വെള്ളപ്പൊക്കമാണ് നന്ദി കരകവിഞ്ഞൊഴുകാനും, പാളത്തിലേക്ക് വെള്ളം കയറാനും, പാളം ഒഴുകി പോകാനും, തീവണ്ടി അപകടത്തില്‍ പെടാനും കാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാരണം അങ്ങനെ പ്രകൃതി ദുരന്തത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വരട്ടെ. വെള്ളപ്പൊക്കത്തിന് കാരണക്കാര്‍ മനുഷ്യരാണെന്നത് പറഞ്ഞാലും മധ്യപ്രദേശില്‍ മുംബൈ-വാരണാസി കാമായനി എക്‌സ്പ്രസും പറ്റ്‌നെ-മുംബൈ ജനത എക്‌സ്പ്രസും പാളം തെറ്റാന്‍ കാരണം അത് മാത്രമല്ല.

train

മണിക്കൂറുകളായി മധ്യപ്രദേശില്‍ കനത്ത മഴ തുടരുകയായിരുന്നു. നദിയില്‍ വെള്ളം നന്നായി കയറിയിട്ടുമുണ്ടായിരുന്നു. ഇതിന് പുറകെ അടുത്തുള്ള ഡാം തുറന്നതാണ് പാലം കവിഞ്ഞും വെള്ളം പാളത്തില്‍ കയറി ഒഴുകാന്‍ കാരണം. ഡാം തുറന്നതാണ് പെട്ടെന്ന് നദിയിലെ ഒഴുക്ക് ശക്തമാകാന്‍ കാരണമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിട്ടല്‍ പറഞ്ഞു.

അങ്ങനെ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ പഴി ഡാം തുറന്നവരുടെ ചുമലിലാക്കാന്‍ വരട്ടെ, കാല പഴക്കം ചെന്ന റെയില്‍വെ സംവിധാനം അപകടത്തിന് കാരണമല്ലേ?. അല്ലെങ്കില്‍ ഒരു മഴയത്ത് ഒഴുകി പോകുന്നതാണോ ഇന്ത്യന്‍ റെയില്‍വെ പാളങ്ങള്‍. മധ്യപ്രദേശില്‍ ഡാം തുറന്നിട്ടാണ് അപകടമുണ്ടായതെങ്കില്‍ അടുത്തിടെ സംഭവിച്ച് തീവണ്ടി ദുരന്തങ്ങളെല്ലാം ഡാം തുറക്കാത്തതുകൊണ്ടാണോ?

പഴി അങ്ങനെ പരസ്പാരം ചാരി പോകുമ്പോള്‍, മധ്യപ്രദേശില്‍ മരിച്ചവരുടെ എണ്ണം 20 കവിയുന്നു. ഒടുവില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ ഒഴുക്കില്‍പെട്ടിരിക്കാം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

English summary
Railways has said that the sudden flow of water on the tracks caused the derailment of the two trains while they were crossing the swollen Machak river near Harda in Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X