ഭക്ഷണം തിരഞ്ഞെടുക്കുന്നത് യാത്രക്കാരുടെ ഇഷ്ടം,രാജധാനി, ശതാബ്ധി ട്രെയിനുകളില്‍ യാത്രാനിരക്ക് കുറയും..

Subscribe to Oneindia Malayalam

ദില്ലി: രാജധാനി, ജനശതാബ്ധി ട്രെയ്‌നുകളില്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നത് ഇനി മുതല്‍ യാത്രക്കാരുടെ ഇഷ്ടത്തിന്. പുതിയ സൗകര്യം നിലവില്‍ വരുന്നതോടെ രാജധാനി,ജനശതാബ്ധി ട്രെയിനുകളില്‍ യാത്രാനിരക്ക് കുറയുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

പുതിയ രീതി നിലവില്‍ വരികയാണെങ്കില്‍ ദില്ലി-മുംബൈ രാജധാനി ടിക്കറ്റ് നിരക്കില്‍ 300 രൂപയോളം കുറവു വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണത്തിന്റെ ചാര്‍ജ് കൂടി ഉള്‍പ്പെടുന്നതാണ് നിലവിലുള്ള നിരക്ക്. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് പ്രഭാതഭക്ഷണം മുതല്‍ രാത്രഭക്ഷണം വരെ ഇന്ത്യന്‍ റെയില്‍വേ നല്‍കും. എന്നാല്‍ പുതിയ രീതി നിലവില്‍ വന്നാല്‍ യാത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഭക്ഷണം തിരഞ്ഞെടുത്താല്‍ മതിയാകും. അല്ലാത്തവര്‍ക്ക് അവരുടെ താത്പര്യത്തിനനനുസരിച്ച് ഭക്ഷണം കഴിക്കാം. റെയില്‍വേയുടെ ഭക്ഷണം ആവശ്യമില്ലാത്തവര്‍ യാത്രാക്കൂലി മാത്രം നല്‍കിയാല്‍ മതിയാകും.

 25-train-06-1496740304

ഒരു മാസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ രീതി ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ആദ്യം 10 ട്രെയിനുകളിലായിരിക്കും പുതിയ സംവിധാനം നടപ്പിലാക്കുക. റെയില്‍വേയുടെ ഇ-കാറ്ററിങ് സംവിധാനം മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.റെയില്‍വേ ഭക്ഷണവിതരണത്തിന് ഫുഡ്പാണ്ട, സുമാറ്റോ, സ്വിഗ്ഗി എന്നീ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേക്കു പദ്ധതിയുണ്ട്.
English summary
Food ordering on trains to be made optional
Please Wait while comments are loading...