താഴ്ന്ന് പറക്കുന്നതിനിടെ ഹെലികോപ്ടര്‍ മരത്തില്‍ ഇടിച്ചേക്കാം, മുന്‍ ബ്രിഗേഡിയര്‍ പറയുന്നത് ഇങ്ങനെ
കൊച്ചി: ഇന്ത്യ പ്രതിരോധ മേഖലയും കേന്ദ്ര സര്‍ക്കാരും ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ചിരിക്കുന്ന ഹെലികോപ്ടര്‍ അപകടത്തില്‍. ഇതുവരെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചൊന്നും പുറത്തുവിട്ടിട്ടില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ അപകടകാരണമെന്ന് പോലും കൃത്യമായി അറിയാന്‍ സാധിച്ചിട്ടില്ല. അപകടമുണ്ടായത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണോ എന്ന് അറിയാന്‍ ഔദ്യോഗിക വിശദീകരണം തന്നെ വേണ്ടി വരുമെന്ന് പറയുകയാാണ് മുന്‍ ബ്രിഗേഡിയര്‍ എംവി നായര്‍. കൂനൂരില്‍ നിന്ന് അരമണിക്കൂറില്‍ അധികം യാത്ര ചെയ്ാല്‍ ഹെലികോപ്ടറിന് വെല്ലിംഗ്ടണില്‍ എത്താമായിരുന്നു എന്ന് ബ്രിഗേഡിയര്‍ പറയുന്നു.

ശക്തമായ മഴ കൂനൂരിനടുത്ത് അടുത്ത ദിവസങ്ങളിലായിരുന്നു പെയ്തിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. താഴ്ന്ന് പറക്കുന്നതിനിടെ മരത്തില്‍ ഇടിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടണം. ഇരുപത് പേരെ ഈ ഹെലികോട്പറിന് അനായാസമായി കൊണ്ടുപോകാന്‍ സാധിക്കും. അത്തരമൊരു ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്റര്‍ പറത്തുന്നതെല്ലാം വളരെ സമര്‍ഥരാണ് പൈലറ്റുകളാണ്. പ്രത്യേകിച്ച് വിഐപികളാവുമ്പോള്‍ അത് അങ്ങനെ തന്നെയായിരിക്കും. പൈലറ്റിന്റെ ഭാഗത്ത് നിന്ന് അതുകൊണ്ട് തന്നെ അപകടം സംഭവിക്കാന്‍ സാധ്യത കുറവാണ്. ഇനി അട്ടിമറി സാധ്യതയാണ് ഉള്ളത്. അതും നടക്കാനുള്ള സാധ്യത കുറവാണെങ്കിലും തള്ളിക്കളയാനാവില്ല. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകുമെന്ന് എംവി നായര്‍ പഞ്ഞു.
അതേസമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന 14 പേരില്‍ പതിമൂന്ന് ആളുകളും മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎന്‍എ ടെസ്റ്റിലൂടെ മരിച്ചവര്‍ ആരൊക്കെയാണെന്ന് ഉറപ്പിക്കും. അപകടസ്ഥലത്ത് നിന്ന് നേരത്തെ ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. സ്ഥിതി ഗതികളെ കുറിച്ചും അപകടത്തെ കുറിച്ചും സൈനിക മേധാവി ജനറല്‍ എംഎം നരവാനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് വിശദീകരിച്ച് കൊടുത്തു. സുലൂരില്‍ നിന്നാണ് ഹെലികോപ്ടര്‍ പുറപ്പെട്ടത്. പ്രതിരോധ മന്ത്രി അപകടത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കാര്യങ്ങള്‍ നാളെ വിശദീകരിക്കും. നേരത്തെ ബിപിന്‍ റാവത്തിന്റെ ദില്ലിയിലെ വസതിയിലും രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിപക്ഷ നേതാക്കളെല്ലാം സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
Recommended Video
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പ്രാദേശിക ഭരണകൂടങ്ങളോട് എംകെ സ്റ്റാലിന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. എയര്‍ ഫോഴ്‌സ് ചീഫ് മാര്‍ഷല്‍ വിവേക് രാം ചൗധരിയോട് നേരത്തെ അപകടം നടന്ന സ്ഥലത്തെത്താന്‍ പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടിരുന്നു. സുലൂര്‍ എയര്‍ബേസില്‍ അദ്ദേഹം നേരത്തെ എത്തിയിരുന്നു.












Click it and Unblock the Notifications