കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്നു; മമതയ്‌ക്കൊപ്പം വേദിയില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജിവച്ച ബിജെപി മുന്‍ എംപി ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി കൊല്‍ക്കത്തിയില്‍ പ്രസംഗിക്കുമ്പോള്‍ മിത്രയും വേദിയിലുണ്ടായിരുന്നു.

ബിജെപിയെ അധികാരത്തില്‍ നിന്ന് എന്തുവില കൊടുത്തും പുറത്താക്കുമെന്ന് മമത പ്രഖ്യാപിച്ചപ്പോള്‍ ചന്ദന്‍ മിത്രയും കൈയ്യടിച്ചു. മിത്രയ്ക്ക് പുറമെ, നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍, മറ്റു ചില പ്രമുഖര്‍ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദി പൈനിയര്‍ പത്രത്തിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് ചന്ദന്‍ മിത്ര. വിവരങ്ങള്‍ ഇങ്ങനെ....

രാജിപ്രഖ്യാപിച്ചത്

രാജിപ്രഖ്യാപിച്ചത്

കഴിഞ്ഞാഴ്ചയാണ് ചന്ദന്‍ മിത്ര ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് രാജികത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടിയെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ കൈരാനയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചന്ദന്‍ മിത്ര രംഗത്തുവന്നിരുന്നു.

അദ്വാനിയുടെ വലംകൈ

അദ്വാനിയുടെ വലംകൈ

2010ലാണ് മിത്ര വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 2016ല്‍ കാലാവധി പൂര്‍ത്തിയായി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ വലംകൈയ്യായിട്ടാണ് ചന്ദന്‍ മിത്ര അറിയപ്പെട്ടിരുന്നത്. നരേന്ദ്രമോദി-അമിത് ഷാ സഖ്യം നേതൃത്വത്തിലെത്തിയതോടെയാണ് ചന്ദന്‍ മിത്ര ഒതുക്കപ്പെട്ടത്. ഇതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന സൂചനകളുണ്ടായിരുന്നു.

 മഹാറാലിയില്‍ പങ്കെടുത്തു

മഹാറാലിയില്‍ പങ്കെടുത്തു

കഴിഞ്ഞാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജികത്ത് കൈമാറി. ഇപ്പോള്‍ ബിഎസ്പിയില്‍ ചേരുകയും ചെയ്തു. രക്തസാക്ഷി ദിനത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മഹാറാലി സംഘടിപ്പിച്ചത്. പതിനായിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. കൊല്‍ക്കത്ത നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ച മഹാസമ്മേളനത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. 6000 പോലീസുകാരെ സുരക്ഷയ്ക്ക് വേണ്ടി വിന്യസിച്ചിരുന്നു.

 രക്തസാക്ഷി ദിനം

രക്തസാക്ഷി ദിനം

1993ല്‍ ഇടതുപക്ഷ സര്‍ക്കര്‍ ഭരണകാലത്ത് പോലീസ് വെടിവയ്പ്പില്‍ 13 യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വാര്‍ഷികം രക്തസാക്ഷി ദിനമായി തൃണമൂല്‍ കോണ്‍ഗ്രസ് ആചരിക്കാറുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തുടക്കം കൂടിയായി ഈ പരിപാടി.

എന്തുവില കൊടുത്തും പരാജയപ്പെടുത്തും

എന്തുവില കൊടുത്തും പരാജയപ്പെടുത്തും

എന്തുവില കൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ഇതിന് വേണ്ട വ്യാപക പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് മമത. ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ മമത, 2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ രക്ഷിക്കൂ

രാജ്യത്തെ രക്ഷിക്കൂ

നൂറ് സീറ്റ് പോലും ബിജെപിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കില്ലെന്നാണ് മമതയുടെ അവകാശവാദം. പശ്ചിമ ബംഗാള്‍ നിങ്ങള്‍ക്ക് വഴി കാണിക്കുമെന്ന് പറഞ്ഞ മമത, ബിജെപിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയും ചെയ്തു. ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.

രാജ്യത്തെ മൊത്തം നേതാക്കള്‍

രാജ്യത്തെ മൊത്തം നേതാക്കള്‍

ഓഗസ്റ്റ് 15ന് തൃണമൂല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് മമത പറഞ്ഞു. അടുത്ത ജനുവരി 19ന് കൊല്‍ക്കത്തയില്‍ വന്‍ സമ്മേളനം പദ്ധതിയിട്ടിട്ടുണ്ട്. ജനുവരിയിലെ സമ്മേളനം രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ ഭൂമിയാകും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഒരു പന്തല്‍ പോലും ഒരുക്കാന്‍ പറ്റാത്തവര്‍

ഒരു പന്തല്‍ പോലും ഒരുക്കാന്‍ പറ്റാത്തവര്‍

ഒരു പന്തല്‍ പോലും മര്യാദയ്ക്ക് നിര്‍മിക്കാന്‍ സാധിക്കാത്ത ബിജെപി എങ്ങനെയാണ് രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന് മമത ചോദിക്കുന്നു. കഴിഞ്ഞാഴ്ച ബംഗാളിലെ മിഡ്‌നാപൂരില്‍ നരേന്ദ്ര മോദി പങ്കെടുത്ത റാലിക്കിടെ പന്തല്‍ തകര്‍ന്ന് നൂറോളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കാര്യമാണ് മമത പരിഹാസത്തോടെ സൂചിപ്പിച്ചത്.

മുതിരപ്പുഴയാറ്റില്‍ ശരീരാവശിഷ്ടം; വെട്ടിമാറ്റിയ നിലയില്‍!! ദുരൂഹത, ജസ്‌നയുടെ അച്ഛന്റെ രക്തമെടുത്തുമുതിരപ്പുഴയാറ്റില്‍ ശരീരാവശിഷ്ടം; വെട്ടിമാറ്റിയ നിലയില്‍!! ദുരൂഹത, ജസ്‌നയുടെ അച്ഛന്റെ രക്തമെടുത്തു

English summary
Former BJP lawmaker Chandan Mitra joins Trinamool Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X