കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ അന്വേഷണം നേരിട്ട സിബിഐ മുന്‍ ഡയറക്ടര്‍; രഞ്ജിത് സിന്‍ഹ അന്തരിച്ചു

Google Oneindia Malayalam News

ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കൊറോണ ബാധിച്ച് മരിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. 68കാരനായ രഞ്ജിത് സിന്‍ഹ ബിഹാര്‍ കേഡറിലെ ഐപിഎസ് ഓഫീസറാണ്. 1974ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഐടിബിപി, ആര്‍പിഎഫ്, സിബിഐയുടെ പട്‌ന, ദില്ലി മേധാവി എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് സിന്‍ഹ 2012ല്‍ സിബിഐ മേധാവിയയാത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ മാധ്യമങ്ങളില്‍ ഇത്രയും നിറഞ്ഞുനിന്ന നാള്‍ വേറെയില്ല എന്ന് പറയാം.

14

യജമാനന്റെ ശബ്ദം മാത്രം സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണ് സിബിഐ എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചത് രഞ്ജിന് സിന്‍ഹ ഡയറക്ടറായിരിക്കെ 2013ലാണ്. ഇതിനോട് രഞ്ജിന് സിന്‍ഹ പ്രതികരിച്ചതും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുപ്രീംകോടതി പറഞ്ഞത് എന്താണോ അതാണ് ശരി എന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം. കല്‍ക്കരി പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതില്‍ അഴിമതി നടന്നു എന്ന കേസ് അന്വേഷിച്ച സിബിഐ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആക്ഷേപവും അന്ന് രഞ്ജിത് സിന്‍ഹ നേരിട്ടു.

ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

2017ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം സിബിഐ രഞ്ജിത് സിന്‍ഹക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. കല്‍ക്കരി അഴിമതി കേസിലെ പ്രതികളുമായി ചര്‍ച്ച നടത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തത്. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് രഞ്ജിത് സിന്‍ഹ സ്വീകരിക്കാന്‍ വിസമ്മതിച്ചതും വിവാദമായിരുന്നു. തുടര്‍ന്ന് പുനരന്വേഷണത്തിന് ഉത്തരവിടുകയാണ് അദ്ദേഹം ചെയ്തത്. ഈ റിപ്പോര്‍ട്ട് ചോര്‍ന്നതും വലിയ വാര്‍ത്തയായി.

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
former CBI chief Ranjit Sinha died; He had tested positive for Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X