ജഹാംഗീര്‍പുരി സംഘര്‍ഷത്തിനിടെ അപൂര്‍ണമായ ട്വീറ്റുമായി പത്താന്‍,മുഴുമിപ്പിച്ച് അമിത് മിശ്ര; ട്വിറ്ററില്‍ സംവാദം
ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും അമിത് മിശ്രയും പങ്കുവെച്ച ട്വീറ്റുകളാണ് ഇന്ന് ട്വിറ്റര്‍ ലോകത്തെ ചര്‍ച്ചാ വിഷയം. അപൂര്‍ണമായ ഒരു ട്വീറ്റ് പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍ ആണ് ആദ്യം തുടക്കമിട്ടത്. 'എന്റെ രാജ്യം, എന്റെ മനോഹരമായ രാജ്യം, ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാകാനുള്ള കഴിവുണ്ട്. പക്ഷേ... എന്ന് പറഞ്ഞ് നിര്‍ത്തുന്നതായിരുന്നു പത്താന്റെ ട്വീറ്റ്.
എന്നാല്‍ ഈ ട്വീറ്റ് പൂരിപ്പിച്ച് കൊണ്ടായിരുന്നു അമിത് മിശ്രയുടെ ട്വീറ്റ്. 'എന്റെ രാജ്യം, എന്റെ മനോഹരമായ രാജ്യം, ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാകാനുള്ള കഴിവുണ്ട്.... നമ്മുടെ ഭരണഘടനയാണ് ആദ്യം പിന്തുടരേണ്ട പുസ്തകം എന്ന് ചിലര്‍ തിരിച്ചറിഞ്ഞാല്‍ മാത്രം മതി' എന്നായിരുന്നു അമിത് മിശ്രയുടെ പോസ്റ്റ്.

എന്നാല്‍ അവരുടെ ട്വീറ്റുകളുടെ സന്ദര്‍ഭം ഇരുവരും വിശദീകരിച്ചില്ലെങ്കിലും, ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമങ്ങളുടെയും രാജ്യത്തെ മറ്റിടങ്ങളിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ട്വീറ്റ് എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തങ്ങളുടെ പോസ്റ്റുകളിലൂടെ വ്യാഖ്യാനിച്ചു.
ഇരുവരുടെയും ട്വീറ്റിന് വ്യത്യസ്ത വ്യാഖ്യാനം നല്‍കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അമിത് മിശ്രയുടെ കുറിപ്പ് പത്താനെ തള്ളുന്നതാണെന്ന് ചിലര്‍ വാദിച്ചു. എന്നാല്‍ മറിച്ചാണെന്ന് മറ്റു ചിലരും വാദം ഉന്നയിക്കുന്നു. ചിലര്‍ ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റിനെ അപലപിച്ചു. എന്നാല്‍ മറ്റ് ചിലര്‍ പ്രസ്താവന പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ ധൈര്യപ്പെടുത്തി.
രാഷ്ട്രീയ പ്രസ്താവനകളിലൂടെ ക്രിക്കറ്റില്‍ സമ്പാദിച്ച നല്ല മനസ്സ് വലിച്ചെറിയരുതെന്നായിരുന്നു വേറെ ചിലരുടെ ഉപദേശം. ശനിയാഴ്ച ഹനുമാന്‍ ജയന്തി ശോഭാ യാത്രയ്ക്കിടെ ജഹാംഗീര്‍പുരിയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായ സംഘര്‍ഷം വലിയ വര്‍ഗീയ ചേരിതിരിവിന് കാരണമായിരുന്നു. അക്രമത്തെ തുടര്‍ന്ന് നഗരത്തിലെ ചേരികള്‍ കോര്‍പ്പറേഷന്‍ തകര്‍ത്തത് വലിയ വിവാദമായിരുന്നു. ഇതിനോട് ചേര്‍ത്ത് വെച്ചാണ് പലരും ഇരുവരുടേയും ട്വീറ്റിനെ കുറിച്ച് പറയുന്നത്.
എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്‌ന, കലക്കിയെന്ന് ആരാധകര്‍
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയ സംഘട്ടനങ്ങളെ തുടര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച മാതൃകയാണ് പൊളിക്കലിന് പിന്നിലെന്ന ആരോപണമുണ്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് പൊളിച്ചുനീക്കുന്നതിന് സുപ്രീം കോടതി താല്‍ക്കാലിക വിരാമമിട്ടത്. രണ്ടാഴ്ച വരെ പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്.
My country, my beautiful country, has the potential to be the greatest country on earth.BUT………
— Irfan Pathan (@IrfanPathan) April 21, 2022
My country, my beautiful country, has the potential to be the greatest country on earth…..only if some people realise that our constitution is the first book to be followed.
— Amit Mishra (@MishiAmit) April 22, 2022












Click it and Unblock the Notifications