താലിബാൻ ഭീകര സംഘടനയാണോ അല്ലയോ? കേന്ദ്രം നിലപാട് വ്യക്തമാക്കണം, രൂക്ഷവിമർശനവുമായി ഒമർ അബ്ദുള്ള
ശ്രീനഗർ: താലിബാൻ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തീവ്രവാദ സംഘടനയാണെങ്കിൽ സർക്കാർ എന്തിന് താലിബാനുമായി ചർച്ച നടത്തുന്നതെന്നുമാണ് ഒമർ അബ്ദുള്ള ഉന്നയിക്കുന്ന ചോദ്യം. താലിബാൻ തീവ്രവാദ സംഘടന അല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാടെങ്കിൽ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയിൽ നിന്ന് താലിബാനെ ഒഴിവാക്കാൻ ആവശ്യപ്പെടുമോയെന്നും ഒമർ അബ്ദുള്ള ചോദിച്ചു.
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം ഇന്ത്യ താലിബാനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം പുറത്തുവരുന്നത്. ഒന്നുകിൽ താലിബാൻ ഒരു ഭീകര സംഘടനയാണ്. അല്ലെങ്കിൽ ഭീകര സംഘടനയല്ല. നിങ്ങൾ അവരെ എങ്ങനെ കാണുന്നുവെന്ന് ദയവായി ഞങ്ങളോട് വ്യക്തമാക്കൂ. എന്നും ഒമർ അബ്ദുള്ള പറഞ്ഞു. ശ്രീനഗറിൽ നടന്ന ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെയും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎസിന്റെ സൈനിക പിന്മാറ്റം പൂർത്തിയായതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ടാണ് താലിബാനുമായി ഇന്ത്യ നടത്തിയിട്ടുള്ളത്. ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ദോഹയിൽ വെച്ച് താലിബാൻ ഉപമേധാവിയെ കണ്ട് ചർച്ച നടത്തിയത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യക്കാരുടെ സുഗമമായമടങ്ങിവരവിന് സാഹചര്യമൊരുക്കണമെന്നുമാണ് ഇന്ത്യ താലിബാന് മുന്നിൽ വെച്ച പ്രധാന ആവശ്യം. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത് എന്നും ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. താലിബാന്റെ അഭ്യർത്ഥന അനുസരിച്ചായിരുന്നു ഇന്ന് നടന്ന കൂടിക്കാഴ്ചയെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ മുന്നോട്ടുവെച്ച എല്ലാക്കാര്യങ്ങളിലും താലിബാൻ പ്രതിനിധി ഇന്ത്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ താലിബാന്റെ ഖത്തറിലുള്ള രാഷ്ട്രീയ കാര്യാലയ തലവനായ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ചായിരുന്നു തിങ്കളാഴ്ചത്തെ കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാനിൽ അധികാരമുറപ്പിച്ചതിന് പിന്നാലെ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹമുള്ളതായി താലിബാൻ വക്താവ് സബീഹുള്ളാ മുജാഹിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് ഇന്ത്യ- താലിബാൻ പ്രതിനിധികളുടെ കൂടിക്കാഴ്ചക്കെതിരെ ഒമർ ചോദ്യങ്ങളുന്നയിച്ച് രംഗത്തെത്തിയത്.

നേരത്തെയുള്ള ധാരണ പ്രകാരം ആഗസ്റ്റ് 31ന് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം പൂർത്തിയായിരുന്നു. ഇതോടെ രാജ്യത്തിന്റെ അധികാരം പൂർണ്ണമായി താലിബാന്റെ കൈകളിലേക്ക് എത്തിയിട്ടുണ്ട്. ഇതിലുള്ള വലിയ പോരായ്മയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു, "അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക വിട്ടുപോയതിൽ എനിക്ക് ദേഷ്യമില്ല, പക്ഷേ ഇത് പോകാനുള്ള വഴിയല്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ച് മുൻ കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയിരുന്നു. കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണമാണെന്ന് തെറ്റിദ്ധരിക്കരുത്. കശ്മീരിലെ സംഘർഷങ്ങളും കാലാകാലങ്ങളായി നിലനിന്നിരുന്നതാണ്. ജമ്മുകശ്മീരിലെ താഴെത്തട്ടിലുള്ള രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടത്ര സുരക്ഷ നൽകുന്നതിന് ഊന്നൽ നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. "ഈ പഞ്ചായത്ത് അംഗങ്ങൾ തീവ്രവാദികളുടെ ലക്ഷ്യങ്ങളാണ്, അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഒരു കാക്ക ലോകത്ത് ജീവിക്കരുത്, എല്ലാം വിഡ്kyിത്തമാണെന്ന് കരുതരുത്. "ഞങ്ങൾ ഇപ്പോഴും തീവ്രവാദത്തെ അഭിമുഖീകരിക്കുന്നു, ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് അറിയാം."












Click it and Unblock the Notifications