രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ സംഘടന ആര്‍എസ്എസാണെന്ന് ഐജി മുഷ്രിഫ്
മുംബൈ: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുന്‍ മഹാരാഷ്ട്ര പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്എം മുഷ്രിഫ് രംഗത്ത്. ഇന്ത്യയില്‍ തന്നെ നല്ല ഒന്നാന്തരം ഭീകര സംഘടനയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒന്നാം നമ്പര്‍ തീവ്രവാദ സംഘടനയാണ് ആര്‍എസ്എസ് എന്ന് ഐജി പറയുന്നു. ആര്‍എസ്എസിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്റലിജന്‍സ് ബ്യൂറോകള്‍ ഇവരുടെ കളിപ്പാവയാവുകയാണെന്നും മുഷ്രിഫ് ആരോപിച്ചു. ആര്‍എസ്എസിന്റെ കാട്ടാളത്തരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ചൊവ്വാഴ്ച ആര്‍എസ്എസ് രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ സംഘടന' എന്നാണ് പുസ്തകത്തിന്റെ പേര്.

ഇന്ത്യയെ ഹിന്ദു രാജ്യമാക്കനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ജെഎന്‍യു പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണങ്ങളില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് അന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറയുടെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസും ഇന്റലിജന്‍സ് ബ്യൂറോയുമായുള്ള രഹസ്യധാരണ കാരണമായിട്ടുണ്ടെന്നും മുഷ്രിഫ് പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 18ഓളം കുറ്റങ്ങള്‍ ആര്‍എസ്എസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ആര്‍എസ്എസ് രാജ്യത്ത് നെഞ്ചുവിരിച്ച് നടക്കുന്നു. എത്രയും പെട്ടെന്ന് ആര്‍എസ്എസ് എന്ന സംഘടന രാജ്യത്തുനിന്ന് നിരോധിക്കണമെന്ന് മുഷ്രിഫ് പറയുന്നു.












Click it and Unblock the Notifications