കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അബ്ദുള്‍ കലാമിന് രണ്ടാം അവസരം നല്‍കാതെ സോണിയാ ഗാന്ധി പകരംവീട്ടി'

  • By Anwar Sadath
Google Oneindia Malayalam News

ബൊക്കാറോ: അന്തരിച്ച മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിന് രണ്ടാമത് ഒരു തവണ കൂടി പ്രസിഡന്റ് പദവിയിലേക്ക് അവസരം നിഷേധിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയുടെ പിടിവാശിയാണെന്ന് ആരോപണം. ജാര്‍ഖണ്ഡ് മുന്‍ മന്ത്രി സമരേഷ് സിങ് ആണ് വിവാദമായേക്കാവുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.

ജാര്‍ഖണ്ഡിലെ ചന്ദന്‍ക്യാരിയില്‍ എപിജെ അബ്ദുള്‍ കലാമിനു നല്‍കിയ ശ്രദ്ധാജ്ഞലിക്കിടെയായിരുന്നു സമരേഷ് സിങ് ആരോപണം ഉന്നയിച്ചത്. ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടെ തന്നെ ഏറ്റവും മികച്ച പ്രസിഡന്റുമാരില്‍ ഒരാളെന്ന നിലയില്‍ ശ്രദ്ധേയനായ കലാമിന് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്ന് പല ഭാഗത്തുനിന്നും അഭിപ്രായമുയര്‍ന്നിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

sonia-gandhi

കോണ്‍ഗ്രസിനുള്ളിലും മിക്കവര്‍ക്കും അനുകൂല അഭിപ്രായം ആയിരുന്നു. എന്നാല്‍, സോണിയാ ഗാന്ധി അതിന് അനുമതി നല്‍കിയില്ല. കാരണം, സോണിയ പ്രധാനമന്ത്രിയാകുന്നത് തടഞ്ഞത് കലാമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍, തനിക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് ഉത്തരവാദിയായ കലാമിനെ വീണ്ടും പ്രസിഡന്റാക്കില്ലെന്നായിരുന്നു സോണിയയുടെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന മന്ത്രി അമര്‍ ബൗരിയും പല പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചന്ദന്‍ക്യാരിയില്‍ കലാമിന്റെ ഓര്‍മയ്ക്കായി നിര്‍മിക്കുന്ന സയന്‍സ് മ്യൂസിയത്തിന് ചടങ്ങില്‍ തറക്കല്ലിട്ടു. വിവിധ മതസാമുദായിക സംഘടനകളുടെ നേതാക്കളും അനവധി കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.

English summary
Former Minister Samresh Singh says Sonia opposed Kalam’s second term as President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X