കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ലൈംഗിക തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍, രക്ഷിച്ച പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചതെന്ത് ?

എന്‍ജിഒ ഓഫീസിലെ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

Google Oneindia Malayalam News

കൊല്‍ക്കത്ത: എന്‍ജിഒ ഓഫീസില്‍ മുന്‍ ലൈംഗിക തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ രക്ഷിച്ച രണ്ട് പെണ്‍കുട്ടികളെയും സംഭവത്തോടെ കാണാതായിട്ടുണ്ട്. കല്‍ക്കത്തയിലെ സോനാഗാച്ചിയിലുള്ള ദര്‍ബാര്‍ മഹിളാ സമ്മനയ കമ്മറ്റി ഓഫീസില്‍ ബുധനാഴ്ച രാവിലെയാണ് കബിത റായിയെ (58) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെയാണ് കാണാതായിട്ടുള്ളത്.

എന്‍ജിഒ ഓഫീസിലെ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബോ ബസാര്‍ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുമ്പ് ഇവര്‍ രക്ഷപ്പെടുത്തിയ കുട്ടികളെയാണ് എന്‍ജിഒ ഓഫീസില്‍ നിന്ന് കാണാതായിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ പൂര്‍ത്തിയാക്കി കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാനിരിക്കെയാണ് ഇരുവരെയും കാണാതായിട്ടുള്ളത്. ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് റായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. നില്‍മണി മിത്ര സ്ട്രീറ്റിലെ ബര്‍ട്ടോള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

murder-crime

ശ്വാസം മുട്ടിച്ചാണ് റായിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടില്‍ നിന്ന് വ്യക്തമായി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനുഷ്യക്കടത്തുകാരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പെണ്‍കുട്ടികളാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഓഫീസിലില്‍ നിന്ന് പണവും വിലപ്പെട്ട വസ്തുക്കളും നഷ്ടപ്പെട്ടതായി എന്‍ജിഒ ജീവനക്കാര്‍ പറയുന്നു. കെട്ടിടത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. കബിതയെ കൊലപ്പെടുത്താനുപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

English summary
Former sex worker found dead at NGO office, 2 rescued girls also missing.She rescued two girls and waiting to produce them infront of court for send back home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X