കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു; വിട വാങ്ങുന്നത് സോഷ്യലിസ്റ്റ് ചേരിയിലെ പ്രധാന നേതാവ്

Google Oneindia Malayalam News

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ ജെ ഡി നേതാവുമായിരുന്ന ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഏഴ് തവണ ലോക്സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും ജെ ഡി യുവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മകള്‍ സുഭാഷിണി ശരദ് യാദവ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ശരദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലും പ്രതികരിക്കാത്ത അവസ്ഥയിലുമാണ് ശരദ് യാദവിനെ എമര്‍ജന്‍സി വാര്‍ഡിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

AS

തെരുവിലിരുന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു; തരൂരിനെതിരെ ഷാഫിതെരുവിലിരുന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു; തരൂരിനെതിരെ ഷാഫി

2003-ല്‍ ജെ ഡി യു രൂപീകൃതമായതുമുതല്‍ 2016 വരെ ദേശീയ അധ്യക്ഷനായിരുന്നു അദ്ദേഹം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തെ രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കുകയും പാര്‍ട്ടി നേതൃത്വ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

വിവിധ സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായ ശരദ് യാദവ് രാജ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്നു. ബിഹാറില്‍ ജെ ഡി യു, ബി ജെ പി സഖ്യത്തിലേക്ക് മടങ്ങിയതില്‍ മനംനൊന്ത് 2018ല്‍ ശരദ് യാദവ് ലോക്താന്ത്രിക് ജനതാദള്‍ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു.

ഈ നികുതി ഞാനെന്തിന് അടക്കണം..? സെയില്‍സ് ടാക്‌സിനെതിരെ അനുഷ്‌ക ഹൈക്കോടതിയില്‍ഈ നികുതി ഞാനെന്തിന് അടക്കണം..? സെയില്‍സ് ടാക്‌സിനെതിരെ അനുഷ്‌ക ഹൈക്കോടതിയില്‍

പിന്നീട് 2020 മാര്‍ച്ചില്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ ജെ ഡിയില്‍ ലയിച്ചു. ഇത് 'ഏകീകൃത പ്രതിപക്ഷത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്' ആണെന്നായിരുന്നു ശരദ് യാദവ് അന്ന് പറഞ്ഞിരുന്നത്. 1999നും 2004-നും ഇടയില്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ശരദ് യാദവ് വിവിധ വകുപ്പുകളുടെ മന്ത്രി സ്ഥാനം വഹിച്ചു.

1974 ല്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ആണ് ശരദ് യാദവ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1977ല്‍ അതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും ശരദ് യാദവ് തെരഞ്ഞെടുക്കപ്പെട്ടു. 1979 ല്‍ ജനതാ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ചരണ്‍ സിംഗ് വിഭാഗത്തിനൊപ്പം നിലകൊണ്ടു.

ഹണിട്രാപ്പില്‍പ്പെട്ട് വ്യവസായി, നഷ്ടമായത് 2.69 കോടി രൂപ; 'സിബിഐയും കോടതിയും' വരെ ഉള്‍പ്പെട്ട തട്ടിപ്പ്ഹണിട്രാപ്പില്‍പ്പെട്ട് വ്യവസായി, നഷ്ടമായത് 2.69 കോടി രൂപ; 'സിബിഐയും കോടതിയും' വരെ ഉള്‍പ്പെട്ട തട്ടിപ്പ്

1981-ല്‍ അമേഠിയില്‍ നിന്ന് രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 1991, 1996, 1999, 2009 വര്‍ഷങ്ങളില്‍ അദ്ദേഹം മധേപുര സീറ്റില്‍ നിന്ന് വിജയിച്ചു. മധേപുര മണ്ഡലത്തില്‍ നിന്ന് നാല് തവണ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 1998 ലും 2004 ലും ലാലു പ്രസാദ് യാദവിനോടും 2014 ല്‍ ആര്‍ ജെ ഡിയുടെ പപ്പു യാദവിനോടും 2014 ല്‍ ദിനേശ് യാദവിനോടുമാണ് അദ്ദേഹം മധേപുര സീറ്റില്‍ നിന്ന് പരാജയപ്പെട്ടത്.

English summary
Former Union Minister and RJD leader Sharad Yadav passed away at 75
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X