വിദ്യാബാലന്റെ ശൗചാലയ പരസ്യം ഹിറ്റാക്കി ചെന്നൈയിലെ വിദ്യാര്‍ത്ഥികള്‍
ചെന്നൈ: തുറസ്സായ മല വിസര്‍ജ്ജനത്തിന്റെ ഫലമായി തുടരെ അസുഖ ബാധിതനായ അഗാതിയന്‍ എന്ന സഹപാഠിക്ക് വേണ്ടി ശൗചാലയം നിര്‍മ്മിച്ച് നല്‍കി താരങ്ങളാകുകയാണ് നാല് വിദ്യാര്‍ത്ഥികള്‍. തമിഴ്‌നാട്ടിലെ തെത്തക്കുടിയിലുള്ള എസ്‌കെ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ നാല്‍വര്‍ സംഘം.
വസീഗരന്‍, രാഹുല്‍, നവീന്‍രാജ്, ഹരീഷ് എന്നീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് തുറസ്സായ സ്ഥലങ്ങളെ മല, മൂത്ര വിസര്‍ജ്ജനത്തിന് ആശ്രയിക്കുന്ന സഹപാഠിക്ക് ശൗചാലയം നിര്‍മ്മിച്ച് നന്മയുടെ പാഠം പകര്‍ന്നു നല്‍കുന്നത്. തീരെ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബമാണ് അഗാതിയന്റേത്. വീട്ടില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല.

വീടിന് ചുറ്റുമുള്ള തുറസ്സായ ഇടങ്ങള്‍ മലിനമായതിനാലും ഉചിതമായ ശുചീകരണം ഇല്ലാത്തതിന്റെയും ഫലമായി അഗാതിയന്റെ കാല്‍പാദങ്ങലില്‍ ത്വക്ക് രോഗം പിടിപെട്ടു. സഹപാഠിയുടെ ഈ ദുര്യോഗം കണ്ട് കുരുന്നുകള്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. ഇതിനുള്ള പണം കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ ഫണ്ട് ശേഖരണത്തില്‍ നിന്നാണ്.












Click it and Unblock the Notifications