മുസാഫര്‍ നഗറില്‍ സംഘര്‍ഷം 4പേര്‍ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വീണ്ടും സംഘര്‍ഷം. രണ്ട് സംഘര്‍ഷങ്ങളിലായി നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഗ്രാമങ്ങളില്‍ നിന്നുളളവര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് പേര്‍ കൊല്ലപ്പെടത്.ഒക്ടോബര്‍ 30 ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. 2013 സെപ്റ്റംബറിലാണ് 60 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ കലാപം മുസാഫര്‍നഗറില്‍ നടന്നത്. 40,000ത്തോളം പേരെയാണ് കലാപം ബാധിച്ചത്.
ഹുസൈന്‍ കലന്‍ഗ്രാമം, മൊഹമ്മദ് പൂര്‍ ഗ്രാമം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മൊഹമ്മദ്പൂര്‍ റോഡിലാണ് ഏറ്റ് മുട്ടിയത്. വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്. മുഹമ്മദ്പൂര്‍ സ്വദേശിയായ യുവാവ് ഹുസൈന്‍ കലനിലുള്ള ഒരു സംഘവുമായി വഴക്കിട്ടു. രാജേന്ദ്ര സിംഗ് എന്ന യുവാവാണ് കലഹത്തിലേര്‍പ്പെട്ടത്. ഹുസൈന്‍കാലനിലെ അക്രമാസക്തരായ ഒരു സംഘം ആളുകള്‍ ഇയാളെ ആക്രമിച്ച് അവശനാക്കി.

യുവാവിന് പരുക്കേറ്റതിനെത്തുടര്‍ന്നുണ്ടായ പകവീട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്ന് പേരാണ് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടത്. തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു ഇരുവിഭാഗവും. പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരു തോക്കും കണ്ടെടുത്തു. വര്‍ഗീയ വിദ്വേഷമാണോ സംഘര്‍ഷത്തിന് പിന്നില്‍ എന്ന് വ്യക്തമായിട്ടില്ല.
പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. എന്നാല്‍ അക്രമം നടത്തിയ ഗ്രാമങ്ങളില്‍ ഒന്നില്‍ വച്ച് ഒരു സ്ത്രീയെയും ഭര്‍ത്താവിനെയും നാട്ടുകാര്‍ ആക്രമിച്ചു. സ്ത്രീ മരിയ്ക്കുകയും ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications