നാലു വയസുകാരിയെ കടിച്ചുകുടഞ്ഞ് തെരുവ് നായകള്‍; പിന്നീട് സംഭവിച്ചത്... വീഡിയോ പുറത്ത്
ഭോപ്പാല്‍: നാലു വയസുകാരിയെ തെരുവില്‍ കടിച്ചുകീറി നായകള്‍. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ ദേശീയ തലത്തില്‍ വാര്‍ത്തയായി. റോഡിലൂടെ കുട്ടി ഓടിവരുന്നതും നായകള്‍ പിന്നാലെ ഓടുന്നതുമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. കൂടുതല്‍ തെരുവുനായകള്‍ വന്നതോടെ കുട്ടിക്ക് ഓടി രക്ഷപ്പെടാനായില്ല. കടിയേറ്റ് നിലത്ത് വീണ കുട്ടിയുടെ തല നായകള്‍ കടിച്ചുകുടഞ്ഞു. ഇതോടെ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി കുട്ടി. കൂട്ടത്തോടെ നായകള്‍ ആക്രമിക്കുകയായിരുന്നു പിന്നീട്. കാലിലും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കടിയേറ്റു. ഇതുകണ്ട പരിസര വാസികള്‍ ഓടിയെത്തിയതോടെ നായകള്‍ രക്ഷപ്പെട്ടു. കുട്ടി പിന്നീട് പതിയെ എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണാം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ബാഗ് സേവാനിയയിലാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പിതാവ് കൂലിവേലക്കാരനാണ്. കളിക്കുന്ന കുട്ടിയുടെ സമീപത്ത് ആരുമുണ്ടായിരുന്നില്ല. ഈ വേളയിലാണ് നായകള്‍ കൂട്ടത്തോടെ എത്തിയത്. ഇതുകണ്ട കുട്ടി ഓടുകയായിരുന്നു. പരിസര വാസികള്‍ എത്തിയതു കൊണ്ടുമാത്രം കുട്ടി രക്ഷപ്പെട്ടു. ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പല പരിക്കുകളും ഗുരുതരമാണ് എന്നാണ് വാര്‍ത്തകള്‍.
കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്സിനെടുക്കാത്തവര്‍ പെട്ടു
ഭോപ്പാലില്‍ തെരുവുനായകളുടെ ആക്രമണം പതിവാണ്. കഴിഞ്ഞ വര്‍ഷം കോഹിഫിസയില്‍ മാതാവിന്റെ മുന്നിലിട്ടാണ് ഏഴ് വയസുകാരിയെ കടിച്ചുകീറിയത്. 2019ല്‍ ഇതേ സ്ഥലത്ത് ആറ് വയസുകാരെ അമ്മയുടെ മുന്നിലിട്ട് നായകള്‍ കടിച്ചുകൊന്നിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്കും കടിയേറ്റു. ഇവര്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഭോപ്പാലില്‍ മാത്രം ഒരുലക്ഷത്തിലധികം തെരുവുനായകളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
Horrific! Stray dogs mauled a 4 year old girl in Bhopal a passerby threw stones at the dogs and chased them away. The child has been hospitalized with severe injuries. pic.twitter.com/X4EyruZxra
— Anurag Dwary (@Anurag_Dwary) January 2, 2022
നിതീഷ് കുമാര്‍ സ്വത്ത് വെളിപ്പെടുത്തി
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മന്ത്രിസഭാംഗങ്ങളും ആസ്തി വെളിപ്പെടുത്തി. നിതീഷ് കുമാറിനേക്കാള്‍ അഞ്ചിരട്ടി ആസ്തിയുണ്ട് മകന്‍ നിശാന്തിന്. 75 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളാണ് നിതീഷിനുള്ളത്. 30000ത്തില്‍ താഴെ രൂപയാണ് നിതീഷിന്റെ കൈവശമുള്ളത്. ബാങ്കില്‍ 42763 രൂപയും. അതേസമയം, മകന്‍ നിശാന്തിന് 16549 രൂപ കൈയ്യിലും 1.28 കോടി രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. വിവിധ ബാങ്കുകളിലാണ് നിശാന്തിന്റെ നിക്ഷേപങ്ങള്‍. നിശാന്തിന് 1.63 കോടി രൂപയുടെ മൂവബിള്‍ ആസ്തിയും 1.98 കോടി രൂപയുടെ ഇമ്മൂവബിള്‍ ആസ്തിയുമുണ്ട്.
കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍
നിതീഷ് കുമാറിന് ന്യൂഡല്‍ഹിയിലെ ദ്വാരകയില്‍ കോഓപറേറ്റീവ് സൊസൈറ്റിയില്‍ ഫ്‌ളാറ്റുണ്ട്. എന്നാല്‍ മകന് നിശാന്തിന് കൃഷി സ്ഥലങ്ങളും വീടുകളും ഒന്നിലധികമാണ്. ബിഹാറിലെ നളന്ദ ജില്ലയിലെ കല്യാണ്‍ ബിഘ, ഹക്കീകത്ത് പൂര്‍ എന്നിവിടങ്ങളിലും പട്‌നയിലെ കന്‍കര്‍ബാഗിലും വീടുകളുണ്ട്. ജന്മനാടായ കല്യാണ്‍ ബിഘയിലാണ് കൃഷി ഭൂമിയുള്ളത്. ബിഹാര്‍ മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും നിതീഷ് കുമാറിനേക്കാള്‍ സമ്പന്നരാണ്. എന്‍ഡിഎയിലെ ഘടക കക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയാണ് ഏറ്റവും സമ്പന്നനായ മന്ത്രി.