കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിന് വേണ്ടി ഇനി കാശ് കളയണ്ട, റെയില്‍വേ സ്‌റ്റേഷനില്‍ പോകൂ...

രാജ്യത്തെ നൂറ് റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ വൈഫൈ സൗകര്യം ലഭിക്കും. കേരളത്തിലെ കൊല്ലവും ഇതില്‍പ്പെടും.അടുത്ത വര്‍ഷം 400 സ്റ്റേഷനുകളാണ് സ്മാര്‍ട്ടാവുക

  • By Ashif
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നൂറ് റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ വൈഫൈ സൗകര്യം ലഭിക്കും. കേരളത്തിലെ കൊല്ലം റെയില്‍വേ സ്റ്റേഷനുള്‍പ്പെടെയുള്ള സ്‌റ്റേഷനുകളാണ് സ്മാര്‍ട്ടാവുന്നത്. ഈ മാസം കഴിയുന്നതിന് മുമ്പ് നമ്മുടെ റെയില്‍വേ സ്റ്റേഷനുകളുകളുടെ മുഖച്ഛായ മാറ്റാനുള്ള എല്ലാ നടപടികളും റെയില്‍വേ പൂര്‍ത്തിയാക്കി.

ഇതുകൊണ്ട് നിര്‍ത്തില്ല കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷത്തേക്ക് ഇതിനേക്കാള്‍ വലിയ പദ്ധതിയാണ് തയ്യാറാക്കുന്നത്. 400 പ്രധാന നഗരങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭിച്ച പല റെയില്‍വേ സ്റ്റേഷനുകളിലും യുവാക്കള്‍ കൂടുന്നതും അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും അടുത്തിടെ വാര്‍ത്തയായിരുന്നു.

ആദ്യം മുംബൈ സ്‌റ്റേഷന്‍

ഈ വര്‍ഷം ആദ്യം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയത് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലാണ്. ഇപ്പോള്‍ അവസാനം കൊല്ലം റെയില്‍വേ സ്‌റ്റേഷനിലും ഈ സൗകര്യം ലഭ്യമാവുകയാണ്. രാജ്യത്തെ തിരക്കേറിയ നൂറ് റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഗൂഗ്‌ളിന്റെ അകമഴിഞ്ഞ സഹായം

ഗൂഗ്‌ളുമായി ചേര്‍ന്നാണ് റെയില്‍വേ ഈ പദ്ധതി നടപ്പാക്കിയതെന്ന് മുതിര്‍ന്ന റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഈ വര്‍ഷം ജനുവരിയിലാണ് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കിയത്. രാജ്യത്തെ ആദ്യ വൈഫൈ റെയില്‍വേ സ്റ്റേഷനും മുംബൈ ആണ്.

ശേഷം മറ്റു നഗരങ്ങളിലേക്ക്

ഭുവനേശ്വര്‍, ബംഗളൂരു, ഹൗറ, കാണ്‍പൂര്‍, മഥുര, അലിഗഡ്, ബറേലി, വാരണാസി തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകള്‍ പിന്നീട് വൈഫൈ സൗകര്യമെത്തി. സൗജന്യ ഇന്റര്‍നെറ്റ് സേവനം എത്തിയത് ചിലയിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ വര്‍ധിക്കാനിടയാക്കുന്നുവെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

ഡിജിറ്റല്‍ ഇന്ത്യ

അടുത്ത വര്‍ഷം 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി ഇന്റര്‍നെറ്റ് ലഭ്യമാക്കും. റെയില്‍വേയുടെ കണക്ക് പ്രകാരം ഒരു കോടി ജനങ്ങള്‍ പ്രതിദിനം ഈ സ്റ്റേഷനുകളില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ്. ഇത്രയും ജനങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത് നിസ്സാര സംഭവമല്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തും ഡൗണ്‍ലോഡ് ചെയ്യാം

യാത്രക്കിടെ ലക്ഷ്യസ്ഥാനമെത്തിയോ എന്നറിയാനും യാത്ര സുഖകരമാക്കാനും ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുന്നതിലൂടെ സാധിക്കും. യാത്രക്കിടെയോ തീവണ്ടിക്ക് വേണ്ടി കാത്തിരിക്കുമ്പോഴോ പുസ്തകങ്ങളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ അനാവശ്യമായി റെയില്‍വേ സ്‌റ്റേഷനില്‍ ചുറ്റിക്കറങ്ങി സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് കരുതണ. അത്തരക്കാരെ വിലങ്ങണിയിക്കാന്‍ ആര്‍പിഎഫുണ്ടാവും.

English summary
With Kollam in south India becoming Wi-Fi-enabled, railways have completed the task of equipping 100 stations with free Wi-Fi service across the country by the end of 2016. The next move is to cover 400 major stations with free Wi-Fi by next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X