Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; റോഡ് തടസപ്പെടുത്തി സുരക്ഷാ സേനയെ തടഞ്ഞ് സ്ത്രീകള്‍

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും പ്രശ്‌നങ്ങള്‍. തെന്‍ഗ്നൊപാല്‍ ജില്ലയില്‍ സുരക്ഷാ സേനയെ മൊറേ നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം. ഇവര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രദേശത്ത് സേനകളെ വിന്യസിക്കേണ്ടെന്ന നിലപാടിലാണ് കുക്കി ഗോത്ര വിഭാഗക്കാര്‍. സുരക്ഷാ സേനയും, കുക്കി വിഭാഗവും തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടേക്ക് പ്രവേശിക്കേണ്ടതെന്ന് സ്ത്രീകള്‍ നിര്‍ദേശിച്ചത്.

നേരത്തെ മൊറേയില്‍ കര്‍ഫ്യൂവില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സ്ത്രീകളെ സുരക്ഷാ സേന ആക്രമിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്. ഇത് സുരക്ഷാ സേനയിലുണ്ടായിരുന്ന വിശ്വാസത്തെ ഇല്ലാതാക്കിയിരിക്കുകയാണ്. സുരക്ഷാ സേനയും സ്ത്രീകളും തമ്മില്‍ വലിയ വാഗ്വാദങ്ങളാണ് നടന്നത്. മാര്‍ക്കറ്റുകളിലേക്കുള്ള റോഡുകള്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ ഉപരോധിച്ചത്.

manipur-violence

സുരക്ഷാ സേനയുടെ അതിക്രമങ്ങളെ തുടര്‍ന്ന്, ജനക്കൂട്ടം ആളൊഴിഞ്ഞ പല വീടുകള്‍ക്കും തീയിട്ടിരുന്നു. ഇതെല്ലാം സുരക്ഷാ സേനാംഗങ്ങള്‍ താല്‍ക്കാലിക താമസ സൗകര്യത്തിനായി ഉപയോഗിച്ചിരുന്നതായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം അടക്കം പ്രയോഗിച്ചുവെന്ന് പോലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അക്രമി സംഘവും, സുരക്ഷാ സേനയും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു.

അതേസമയം സംസ്ഥാനത്ത് സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ മോശമായി തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് കലാപത്തില്‍ 180 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാല്‍പ്പതിനായിരത്തിലേറെ പേരാണ് പലായനം ചെയ്തത്. അടുത്തിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്തുവന്നതോടെ സംഘര്‍ഷം വ്യാപകമായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ദുര്‍ബലമാണെന്ന് ഇരുവിഭാഗങ്ങളും പറയുന്നു. പ്രധാനമന്ത്രി പ്രതികരിക്കാത്തതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

സംഘര്‍ഷ മേഖല സുരക്ഷാ സേന ബഫര്‍ സോണുകളായി തിരിച്ചിരിക്കുകയാണ്. മെയ്തി-കുക്കി വിഭാഗങ്ങളെ പ്രത്യേകമായി തരംതിരിച്ചിരിക്കുകയാണ്.മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ സഖ്യം. ഇന്ത്യാ സഖ്യത്തിലെ 21 എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. ജൂലായ് 29, 30 തിയതികളിലായിട്ടാണ് സന്ദര്‍ശനം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇവര്‍ വിലയിരുത്തും.

കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ് അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. സിപിഎമ്മില്‍ നിന്ന് എഎ റഹീമും ഒപ്പം ചേരും. ശനിയാഴ്ച്ച രാവിലെ ഇവര്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ഉച്ചയോടെ ഇംഫാലിലെത്തുമെന്ന് കോണ്‍ഗ്രസ് എംപി നാസര്‍ ഹുസൈന്‍ പറഞ്ഞു. മണിപ്പൂര്‍ ഗവര്‍ണറെയും സംഘം കാണും. ഇവരുടെ കണ്ടെത്തലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് പ്ലാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+