മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, വെയര്‍ഹൗസിന് തീയിട്ടു, ദ്രുതകര്‍മ സേനയുമായി ഏറ്റുമുട്ടി അക്രമികള്‍
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ന് വൈകീട്ടോടെയാണ് സംഘര്‍ഷമായത്. അക്രമികള്‍ ഒരു വെയര്‍ഹൗസ് അഗ്നിക്കിരയാക്കി. ദ്രുതകര്‍മ സേനയുമായും ഇവര്‍ ഏറ്റുമുട്ടി. കണ്ണീര്‍വാതകം ഉപയോഗിച്ചാണ് സേന കലാപകാരികളെ പിരിച്ചുവിട്ടത്. മറ്റ് കെട്ടിടങ്ങള്‍ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തിയേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
ഇംഫാല്‍ പാലസ് ഗ്രൗണ്ടിന് സമീപമാണ് കലാപം നടന്നതെന്ന് പോലീസ് പറയുന്നു. അഗ്നിരക്ഷാ സേനയും, സുരക്ഷാ ഉദ്യോഗസ്ഥരും, അതിവേഗം സ്ഥലത്തെത്തിയാണ് തീ അണച്ചത്. മറ്റുള്ള വീടുകളിലേക്ക് തീ ആളിപടരാതിരിക്കാനും ഇവരുടെ ഇടപെടലിലൂടെ സാധിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റേതാണ് ഈ വെയര്‍ഹൗസ്.

കഴിഞ്ഞ ദിവസം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ആര്‍കെ രഞ്ജന്‍ സിംഗിന്റെ വീടും അക്രമികള്‍ തകര്‍ത്തിരുന്നു. ഇവര്‍ വീടിന് തീയിടാനും ശ്രമം നടത്തിയെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴച്ച ഉച്ചയ്ക്ക് ശേഷം വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്ത് നടന്നത്. രണ്ട് വീടുകള്‍ കലാപകാരികള്‍ കത്തിച്ചു. തുടര്‍ന്നd സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുമുണ്ടായി.
ഇംഫാല്‍ ടൗണിലാണ് തുടരെ അക്രമ സംഭവങ്ങളുണ്ടാവുന്നത്. രാത്രി വൈകിയും കലാപകാരികള്‍ തെരുവില്‍ അലയുന്നുണ്ടായിരുന്നു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണയുടെ പുറത്താണ് അക്രമസംഭവങ്ങള്‍ നടന്നത്. ഇവിടെ സമാധാനം പുനസ്ഥാപിച്ച്, അക്രമങ്ങളെ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍കെ രഞ്ജന്‍ സിംഗ് പറഞ്ഞു. സര്‍ക്കാര്‍ സമാധാന കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്. നടപടികള്‍ പുരോഗമിക്കുകയാണെനും മന്ത്രി പറഞ്ഞു.
അതേസമയം മണിപ്പൂരിലെ കലാപത്തില്‍ പ്രതികരണവമായി മുന്‍ സൈനിക ഓഫീസര്‍ രംഗത്തെത്തി. സംസ്ഥാനത്തെ സാഹചര്യം യുദ്ധകെടുതി രൂക്ഷമായ ലിബിയ, ലെബനന്‍, സിറിയ പോലുള്ള രാജ്യങ്ങളിലേതിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള സാധാരണ ഇന്ത്യക്കാരനാണ് ഞാന്‍. ഇന്ന് സംസ്ഥാനം എന്ന് മണിപ്പൂരിനെ പറയാന്‍ പറ്റില്ല. ഇവിടെ എല്ലാം തകര്‍ന്നിരിക്കുകയാണ്.
പലരുടെയും ജീവന്‍ തന്നെ നഷ്ടമായിരിക്കുകയാണ്. ആരുടെ വീടോ, ജീവനോ എപ്പോള്‍ വേണമെങ്കിലും നഷ്ടമാവാം. ലിബിയ, നൈജീരിയ പോലെ ഏത് സമയവും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടമായി മണിപ്പൂര്‍ മാറിയിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നാല്‍പ്പത് വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ലെഫ്. ജനറല്‍ നിഷികാന്ത സിംഗാണ് മണിപ്പൂരിലെ സാഹചര്യം പങ്കുവെച്ചത്. അതേസമയം നിഷികാന്തയുടെ ട്വീറ്റില്‍ പ്രതികരിച്ച് മുന്‍ സൈനിക മേധാവി വേദ് പ്രകാശ് മാലിക് രംഗത്തെത്തി.
മണിപ്പൂരിലെ ലെഫ്. ജനറലിന്റെ ദയനീയാവസ്ഥയാണ് ഇത് കാണിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നും, അതിന് വേണ്ട നടപടികള്‍ ഉന്നത തലത്തിലുണ്ടാവണമെന്നും വേദ് പ്രകാശ് പറഞ്ഞു.












Click it and Unblock the Notifications