ദളിതര്‍ക്ക് രക്ഷയില്ല!! സവര്‍ണര്‍ ചെയ്ത ക്രൂരത ഞെട്ടിക്കും!! ഒരാള്‍ മരിച്ചു, 'കണ്ണ് തുറക്കാതെ' യോഗി

  • Written By:
Subscribe to Oneindia Malayalam

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കു നേരെ സവര്‍ണവിഭാഗത്തിന്റെ ആക്രമണം തുടരുന്നു. താക്കൂര്‍ വിഭാഗത്തില്‍ പെട്ടവര്‍ നടത്തിയ ആക്രമണത്തില്‍ ദളിത് വിഭാഗത്തില്‍ പെട്ട ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

എട്ടാം ക്ലാസും ഇനി യുപിയില്‍!! 20,000ത്തോളം അധ്യാപകരുടെ ചീട്ടുകീറും!!

ഡേ കെയര്‍ സെന്ററുകള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ

ആക്രമണമുണ്ടായത്

ദളിതര്‍ക്കു നേരേ തുടര്‍ച്ചയായി ഉണ്ടാവുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ റാലി നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തു മടങ്ങിയ ദളിതരെയാണ് താക്കൂര്‍ വിഭാഗത്തില്‍പെട്ടവര്‍ ആക്രമിച്ചത്. റാലിയില്‍ പങ്കെടുത്ത ദളിതരെയും കൊണ്ട് വരികയായിരുന്ന ലോറി താക്കൂര്‍ വിഭാഗക്കാര്‍ ആക്രമിക്കുകയായിരുന്നു.

മാരകായുധങ്ങള്‍

വാള്‍, തോക്ക് എന്നിവയും അവരുടെ പക്കലുണ്ടായിരുന്നു. ദളിതര്‍ക്കു നേരെ ആക്രമികള്‍ വെടിയുതിര്‍ത്തതായും സംശയിക്കുന്നുണ്ട്. അതേസമയം, റാലിക്കു മുമ്പ് ദളിതര്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്കു നേരെ കല്ലേറ് നടത്തിയിരുന്നതായും ഇതാവാം അവര്‍ തിരിച്ച് ആക്രമിക്കാന്‍ കാരണമെന്നും റിപോര്‍ട്ടുകളുണ്ട്.

നാലാമത്തെ ആക്രമം

മൂന്നാഴ്ചയ്ക്കിടെ ദളിതര്‍ക്കെതിരേ ഇവിടെയുണ്ടാവുന്ന നാലാമത്തെ ആക്രമണമാണിത്. നേരത്തേ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടു രണ്ടു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. 30 പേര്‍ ഇതിനകം അറസ്റ്റിലുമായിട്ടുണ്ട്.

സംഘര്‍ഷത്തിന്റെ തുടക്കം

മെയ് അഞ്ചിനാണ് ദളിതരും സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരും തമ്മില്‍ സഹറന്‍പൂരില്‍ സംഘര്‍ഷം തുടങ്ങിയത്. അന്ന് സവര്‍ണ വിഭാഗക്കാരുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്കു പരിക്ക് പറ്റുകയും ചെയ്തിരുന്നു.

കാരണം ഇതാണ്

രജപുത്രരുടെ രാജാവായ മഹാറാണ പ്രതാപിന്റെ അനുസ്മരണ റാലിക്കിടെയുണ്ടായ ശബ്ദ മലിനീകരണം ചോദ്യം ചെയ്തതോടെയാണ് ദളിതരും താക്കൂര്‍ വിഭാഗവും തമ്മിലുള്ള ബന്ധം വഷളായത്. സവര്‍ണവിഭാഗത്തില്‍പ്പെട്ടവര്‍ ദളിതരെ തുടര്‍ന്ന് നിരന്തരം ആക്രമിക്കുകയായിരുന്നു. 25ഓളം ദളിതരുടെ വീടുകള്‍ അവര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ മൗനത്തില്‍

സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇതേ തുടര്‍ന്നു ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ദില്ലിയില്‍ വലിയ പ്രതിഷേധ റാലിയും നടത്തിയിരുന്നു.

English summary
There was fresh violence in western Uttar Pradesh's Saharanpur district. A clash between Dalits and upper caste members a fortnight ago that left one dead and over 20 injured.
Please Wait while comments are loading...