കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവിലയില്‍ ധിക്കാര നിലപാടുമായി കേന്ദ്രം; കൂടെ വിചിത്ര വാദങ്ങളും!! വില കുറയ്ക്കില്ല

Google Oneindia Malayalam News

ദില്ലി: എണ്ണവില കുതിച്ചുയരുകയാണ്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ കടന്നു. ആഗോള വിപണിയെ പഴി ചാരിയാണ് രാജ്യത്തെ എണ്ണവില ദിനേന എണ്ണകമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണവില കുറയ്ക്കാന്‍ എന്ത് നടപടിയെടുക്കുമെന്നതാണ് പ്രധാന ചോദ്യം. ചില സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ കേന്ദ്രം മുഖം തിരിഞ്ഞുനില്‍ക്കുന്നു. നികുതി കുറയ്ക്കുകയാണ് വേഗത്തില്‍ വില കുറയ്ക്കാനുള്ള ഒരു മാര്‍ഗം. എന്നാല്‍ നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതിനുള്ള കാരണം കേന്ദ്രം വിശദീകരിക്കുന്നന്നത് ഇങ്ങനെ...

വില കൂടാന്‍ കാരണം

വില കൂടാന്‍ കാരണം

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്യുന്നു. ഈ രണ്ട് സാഹചര്യങ്ങളാണ് എണ്ണവില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്ന ന്യായം. ഇതില്‍ ഏറെകുറെ ശരിയുമുണ്ട്.

വില കുറയ്ക്കാം... ഇങ്ങനെ

വില കുറയ്ക്കാം... ഇങ്ങനെ

വില കുത്തനെ ഉയരുകയും ജനങ്ങള്‍ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന വേളയില്‍ സര്‍ക്കാരിന് വിപണിയില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കും. നികുതി ഇളവ് പ്രഖ്യാപിച്ചാണ് വില കുറയ്ക്കുന്നതിന് എളുപ്പത്തില്‍ സ്വീകരിക്കാവുന്ന നടപടി. ചില സംസ്ഥാനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

വില കുറച്ച സംസ്ഥാനങ്ങള്‍

വില കുറച്ച സംസ്ഥാനങ്ങള്‍

ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നേരിയ തോതിലുള്ള വില കുറവ് ഈ സംസ്ഥാനങ്ങളില്‍ ലഭിക്കും. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ സംസ്ഥാനം നികുതി ഇളവ് പ്രഖ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കേന്ദ്രം കുറയ്ക്കില്ല

കേന്ദ്രം കുറയ്ക്കില്ല

കേന്ദ്രവും കേരളവും എണ്ണയ്ക്ക് നികുതി ഈടാക്കുന്നുണ്ട്. ഇതാണ് ഉയര്‍ന്ന വില വരാന്‍ കാരണം. കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാണോ എന്നതാണ് ചോദ്യം. പക്ഷേ, നികുതി കുറയ്ക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു.

നേരത്തെ കൊയ്ത ലാഭം

നേരത്തെ കൊയ്ത ലാഭം

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ഷങ്ങള്‍ക്ക് മുമ്പ് നന്നേ കുറഞ്ഞിരുന്നു. പെട്രോളിന്റെ എക്‌സൈസ് നികുതി ഉയര്‍ത്തിയാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ വില കുറയ്ക്കാതെ പിടിച്ചുനിര്‍ത്തിയത്. വന്‍തോതില്‍ വരുമാനം കേന്ദ്രത്തിന് ലഭിക്കുകയും ചെയ്തു.

ഒമ്പത് തവണ നികുതി കൂട്ടി

ഒമ്പത് തവണ നികുതി കൂട്ടി

2014നും 2016നുമിടയില്‍ ഒമ്പതു തവണകളായി നികുതി വര്‍ധിപ്പിക്കുകയായിരുന്നു കേന്ദ്രം. പെട്രോളിന്റെ എക്‌സൈസ് തീരുവ 11.77 രൂപയും ഡീസലിന്റേത് 13.47 രൂപയുമാണ് ഇക്കാലയളവില്‍ വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ക്രൂഡിന് വില കൂടിയ പശ്ചാത്തലത്തില്‍ നേരത്തെ വര്‍ധിപ്പിച്ച നികുതി കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്.

നികുതി കുറച്ചാല്‍....

നികുതി കുറച്ചാല്‍....

എന്നാല്‍ നികുതി കുറയ്ക്കാന്‍ ആലോചനയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെ നികുതി കുറച്ചാല്‍ വരുമാനത്തെ ബാധിക്കുമെന്നും ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ വാദം. അതിനിടെയാണ് ആന്ധ്രയും രാജസ്ഥാനും വാറ്റ് കുറച്ചത്.

ചില്ലറയല്ല നഷ്ടം

ചില്ലറയല്ല നഷ്ടം

വില ഇനിയും വര്‍ധിച്ചാല്‍ എക്‌സൈസ് നികുതിയില്‍ നേരിയ ഇളവ് കേന്ദ്രം പ്രഖ്യാപിക്കുമെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ രണ്ടുരൂപയില്‍ അധികമുള്ള ഇളവ് നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി. ഈ ഇളവ് തന്നെ 30000 കോടിയുടെ വരുമാന നഷ്ടം കേന്ദ്രത്തിന് ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ കുറച്ചാലും

സംസ്ഥാനങ്ങള്‍ കുറച്ചാലും

സംസ്ഥാനങ്ങള്‍ വില കുറയ്ക്കട്ടെ എന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്രം വില കുറച്ചാല്‍ രാജ്യം പ്രതിസന്ധിയിലാകുമെന്നാണ് വിശദീകരണം. കേന്ദ്രത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 40 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രവും ഇളവ് നല്‍കിയാല്‍ സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവയ്ക്കാന്‍ സാധിക്കാതെ വരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക ഭദ്രത തകരും

സാമ്പത്തിക ഭദ്രത തകരും

നിലവിലെ ഇന്ധന വിപണിയിലെ സാഹചര്യം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തു. നികുതിയില്‍ ഇളവ് വരുത്തിയാല്‍ രൂപയെ ദോഷകരമായി ബാധിക്കും. പലിശ നിരക്കിലും മാറ്റം വരും. ബോണ്ട് വിപണയിലും തിരിച്ചടിയുണ്ടാകും. ഇതെല്ലാം സാമ്പത്തിക രംഗം കൂടുതല്‍ താറുമാറാകാന്‍ കാരണമാകുമെന്നും കേന്ദ്ര ംപറയുന്നു.

സൗദി രാജകുമാരിയുടെ ഏഴ് കോടിയുടെ ആഭരണം, നോട്ടമിട്ട് കള്ളന്‍മാര്‍!! റിറ്റ്‌സ് ഹോട്ടലില്‍ വന്‍ മോഷണംസൗദി രാജകുമാരിയുടെ ഏഴ് കോടിയുടെ ആഭരണം, നോട്ടമിട്ട് കള്ളന്‍മാര്‍!! റിറ്റ്‌സ് ഹോട്ടലില്‍ വന്‍ മോഷണം

English summary
Fuel tax cut unlikely as Centre projects Rs 30,000 crore revenue hit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X