കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ കുറിച്ച് ഒന്നും മിണ്ടരുത്; മിണ്ടിയാൽ കുടുങ്ങും... മന്ത്രിമാർക്കു അണ്ണാഡിഎംകെയുടെ താക്കീത്

തലൈവിയുടെ മരണത്തെ കുറിച്ച് കൂടുതൽ ഒന്നും വെളിപ്പെടുത്തരുതെന്നു മന്ത്രിമാർക്ക് അണ്ണാഡിഎംകെ തക്കീത് നൽകിയിട്ടുണ്ട്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത മരിച്ചിട്ടും അതിനെപറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ ഉടലെടുക്കുകയാണ്.

jayalalitha

കാറ്റലോണിയ സ്വാതന്ത്ര്യത്തിലേയ്ക്ക്, ഹിതപരിശോധന വിജയം, സ്പെയിനിൻ നിന്ന് പുറത്തു പോകണംകാറ്റലോണിയ സ്വാതന്ത്ര്യത്തിലേയ്ക്ക്, ഹിതപരിശോധന വിജയം, സ്പെയിനിൻ നിന്ന് പുറത്തു പോകണം

അണ്ണാഡിഎംകെ തന്നെയെ പുതിയ വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്. തലൈവിയുടെ മരണത്തെ കുറിച്ച് കൂടുതൽ ഒന്നും വെളിപ്പെടുത്തരുതെന്നു മന്ത്രിമാർക്ക് അണ്ണാഡിഎംകെ തക്കീത് നൽകിയിട്ടുണ്ട്. കൂടാതെ 2016 സെപ്റ്റംബർ22 മുതൽ ഡിസംബർ 5 വരെയുള്ള ദിവസത്തെ കുറിച്ചുള്ള വിവരങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ ഒന്നും തന്നെ വേണ്ടെന്നും തക്കീത് നൽകിയിട്ടുണ്ട്.

 മരണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവം

മരണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവം

കഴിഞ്ഞ ആഴ്ച വനംമന്ത്രി സി. ശ്രീനിവാസൻ ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് താൻ പറഞ്ഞത് കളവായിരുന്നെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ജയലളിതയുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ച വീണ്ടും തമിഴകത്ത് സജീവമായത്.

 ശശികലയുടെ ഭീഷണി

ശശികലയുടെ ഭീഷണി

ജയലളിത ആശുപത്രിയിലായിരിക്കുമ്പോൾ കണ്ടുവെന്നായിരുന്നു മന്ത്രയുടെ ആദ്യവെളിപ്പെടുത്താൽ. ആ സമയത്ത് അമ്മ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതെക്കെ ശശികലയുടെ ഭീഷണിയെ തുടർന്നാണ് പറഞ്ഞതെന്ന് പിന്നീട് മന്ത്രി വെളിപ്പെടുത്തി.

ശശികലയും കണ്ടിരുന്നില്ല

ശശികലയും കണ്ടിരുന്നില്ല

എന്നാൽ ഒക്ടോബർ ഒന്നു മുതൽ ശശികലയ്ക്ക് ജയലളിതയെ കാണാൻ അനുവാദമുണ്ടായിരുന്നില്ലെന്ന് ദിനകരൻ വ്യക്തമാക്കിയിരുന്നു. ഡോക്ടർമാരോടൊപ്പം രണ്ടു മിനിറ്റ് മാത്രമാണ് ജയലളിതയെ കാണാൻ അവസരം കിട്ടിയതെന്ന് ടിടിവി അറിയിച്ചു.

മെഡിക്കൽ റിപ്പോർട്ട്

മെഡിക്കൽ റിപ്പോർട്ട്

ജയലളിതയുടെ ചികിത്സയെ സംബന്ധിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ജയലളിതയ്ക്ക് അർധബോധാവസ്ഥയിലായിരുന്നു. കൂടാതെ ശ്വാസ തടസമുണ്ടായിരുന്നുവെങ്കിലും സംസാരിക്കൻ കഴിയുമായിരുന്നു. ജയലളിതയ്ക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും അതിനാൽ രക്ത സമ്മർദവും പ്രമേഹവും വളരെ കൂടിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

 പ്രത്യേക അന്വേഷണം

പ്രത്യേക അന്വേഷണം

ജയലളിതയുടെ മരണത്തിൽ വാക് വാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ അമ്മയുടെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ജയലളിതയുടെ മരണത്തിൽ ആദ്യം സംശയവുമായി രംഗത്തെത്തിയത് ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പനീർശെൽവമായിരുന്നു. എന്നാൽ ഒപിഎസ്- ഇപിഎസ് പക്ഷങ്ങൾ തമ്മിൽ യോജിച്ച് ശേഷമാണ് അമ്മയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിത്.

 ശശികലക്കെതിതെ അണ്ണാഡിഎംകെ

ശശികലക്കെതിതെ അണ്ണാഡിഎംകെ

ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് പാർട്ടിപ്രവർത്തകർക്കു നേതാക്കൾക്കും അമ്മയെ കാണാൻ ശശികല പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനതിരെ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.‌

English summary
As claims and counterclaims within the fractured AIADMK deepen the mystery behind former chief minister Jayalalithaa’s death, the party has imposed a gag diktat on its ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X