കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗജേന്ദ്ര സിംഗിന്റെ ആത്മഹത്യ: പ്രേരണ ആപ്പിന്റേതെന്ന് പോലീസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ റാലിയ്ക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ആം ആദ്മി പാര്‍ട്ടിയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. സംഭവത്തില്‍ എഎപിയ്‌ക്കെതിരെയാണ് പോലീസിന്റെ എഫ്‌ഐആര്‍.

രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്ര സിംഗ് ആണ് ആണ് റാലിയ്ക്കിടെ ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഗജേന്ദ്ര സിംഗിനെ ആള്‍ക്കൂട്ടം പ്രോത്സാഹിപ്പിയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Gajendra Singh

ആത്മഹത്യാശ്രമത്തിനിടെ താഴെയിറക്കിയ ഗജേന്ദ്ര സിംഗിനെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ പോലീസിനെ റാലിയില്‍ പങ്കെടുത്ത എഎപി പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്നും ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി ആരോപിച്ചു. റാലിയുടെ സ്ഥലം മാറ്റണം എന്ന നിര്‍ദ്ദേശം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ലെന്നും പോലീസ് ആരോപിയ്ക്കുന്നു.

കര്‍ഷകന്റെ ആത്മഹത്യയില്‍ ദില്ലി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് ഇതിനോട് സഹകരിയ്ക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.

ഗജേന്ദ്ര സിംഗിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും ആം ആദ്മി പാര്‍ട്ടിയെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. മരണത്തിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സഹോദരന്‍ ആരോപിച്ചിരിയ്ക്കുന്നത്. മരണത്തിന് ഉത്തരവാദി അരവിന്ദ് കെജ്രിവാള്‍ ആണെന്ന് സഹോദരന്‍ വിജേന്ദ്ര സിംഗ് ആരോപിച്ചു.

English summary
Gajendra Singh cremated, family holds Arvind Kejriwal responsible for farmer's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X