യുവത്വത്തിന്‍റെ പ്രസരിപ്പിലേക്ക് കോണ്‍ഗ്രസ്; പ്രവര്‍ത്തകര്‍ ആവേശത്തിമിര്‍പ്പില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ അമരക്കാരനായി രാഹുല്‍ ഗാന്ധി എത്തിയതിന്‍റെ ആവേശത്തിലാണ് രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സോണിയ യുഗം അവസാനിച്ച് രാഹുല്‍ യുഗത്തിലേക്ക് കോണ്‍ഗ്രസ് കടക്കുമ്പോള്‍ പാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം ഇത് ഒരു വന്‍ തിരിച്ചുവരവിന് തന്നെ തുടക്കമാകും. എന്നാല്‍ ഗാന്ധികുടംബത്തിലെ യുവനേതാവിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. രാജ്യത്ത് ശക്തി പ്രാപിച്ചിരുവരുന്ന സംഘപരിവാര്‍ സംഘടനകളെ വളര്‍ച്ചയെ തടയിടുക എന്നതാണ് രാഹുലിനെ സംബന്ധിച്ചെടുത്തോളം പ്രധാന വെല്ലുവിളി.
എന്നാല്‍ രാഷ്ട്രീയ വനവാസത്തിന് ശേഷം തിരിച്ചു വന്ന രാഹുലിന്‍റെ നോക്കിലും വാക്കിലും വ്യത്യാസങ്ങളുണ്ടായി എന്നു വേണമെങ്കിലും പറയാം. മോദിക്കെതിരെ പ്രതികരിക്കാന്‍ പുതിയ തന്ത്രങ്ങളുമായാണ് രാഹുല്‍ തിരിച്ചെത്തിയത്. രാജ്യത്ത് സംഘപരിവാറിനെ തടയിടാന്‍ കെല്‍പ്പുള്ള ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസിന് വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരമുള്ളു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രാജ്യത്ത് അധികാരത്തിലെത്തിക്കാന്‍ രാഹുലിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

പഠനം
സുരക്ഷാ കാരണങ്ങളാല്‍ വിദേശത്ത് നിന്നാണ് രാഹുല്‍ പഠനം പൂര്‍ത്തിയാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് അപരനാമത്തിലാണ് രാഹുല്‍ ക്യാമ്പസില്‍ അറിയപെട്ടിരുന്നത്. റോളിന്‍സ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധി ആന്താരാഷ്ട്ര ബന്ധങ്ങള്‍, വികസനം എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയിട്ടുണ്ട്. ലണ്ടനിലെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ മോണിറ്റര്‍ ഗ്രൂപ്പിലും, മുബൈയിലെ ബാക്കോപ്‌സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു.

രാഷ്ട്രീയ പ്രവേശനം
2004ലെ ലോകസഭാ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത്. അമേഥി മണ്ധലത്തിലാണ് രാഹുലിന്‍റെ കന്നി മത്സരം അരങ്ങേറിയത്. അമേഥിയല്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍. എെഎസിസി ഉപാധ്യക്ഷനായതോടു കൂടി സംഘടനാ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ
സംഘടകനകളുടെ ചുമതല വഹിച്ചിരുന്നത് രാഹുലായിരുന്നു.

യുവജയുവജന സംഘടനകളിലെ തിരഞ്ഞെടുപ്പ് ആശയം
കോണ്‍ഗ്രസിന്‍റെ യുവജന വിദ്യാര്‍ത്ഥി സംഘടനകളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് സമ്പ്രദായം കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണ്. പ്രൊഫഷണല്‍ രീതിയില്‍ കുറ്റമറ്റമായി തിരഞ്ഞെടുപ്പ് നടത്താന്‍ ഫെയിം എന്ന ഓര്‍ഗനൈസേഷന്‍റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നുവരുന്നത്. തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനായി യൂത്ത് കോണ്‍ഗ്രസിലും എന്‍എസ്‌യുഐയിലും തിരഞ്ഞെടുപ്പ് കമ്മീഷനുകളും രൂപീകരിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ക്കായി ട്രെയിനിങ്ങ് പ്രോഗ്രാമുകളും നടന്നുവരുന്നുണ്ട്.

യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിച്ചു
സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥമായ പരിപാടികള്‍ സംഘടിപ്പിച്ചാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍റെ ഭാഗമായി രാജ്യം മുഴുവന്‍ ഓടി നടന്ന രാഹുല്‍ യംഗ് പ്രൊഫഷന്‍ല്‍ മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചതിലൂടെ രാഷ്ട്രീയത്തിനപ്പുറമുള്ള യുവജനങ്ങളെ ഏറെ ആകര്‍ഷിക്കാന്‍ സാധിച്ചു.

മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചു
രണ്ടാം യുപിഎയില്‍ രാഹുലിന് വേണ്ടി പ്രധാന മന്ത്രി സ്ഥാനം ഒഴിയാന്‍ മന്‍മോഹന്‍ സിങ്ങ് തയ്യാറായെങ്കിലും രാഹുല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കലായിരുന്നു രാഹുലിന്‍റെ ഉദ്ദേശം. രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ ഗ്രാമങ്ങളിലെ കുടിലുകള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ രാഹുലിന് കഴിഞ്ഞു.

അദ്ധ്യക്ഷ പദവിയിലേക്ക്
2017 ഡിസംബര്‍ 16ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി ഏറ്റെടുക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications