രാഹുലിന് പകരക്കാരന്‍ സിന്ധ്യ.... മധ്യപ്രദേശിലെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം, വില്ലനായി ഗാന്ധി കുടുംബം

ദില്ലി: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി ഒറ്റരാതി കൊണ്ട് സംഭവിച്ചതല്ലെന്ന് റിപ്പോര്‍ട്ട്. കമല്‍നാഥുമായി കഴിഞ്ഞ ആറ് മാസത്തിനിടെ സിന്ധ്യ പലവട്ടം ഇടഞ്ഞിരുന്നു. എന്നാല്‍ അതിലുപരി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സിന്ധ്യയോട് സ്വീകരിച്ച പോന്ന സമീപനം വലിയ നിരാശയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. സോണിയാ ഗാന്ധിയുമായി അദ്ദേഹം ഇടയുകയും ചെയ്തു.

നേരത്തെ ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പിണക്കുന്നതിലും സോണിയ തന്നെയായിരുന്നു മുന്നില്‍ നിന്നത്. ഒടുവില്‍ കോണ്‍ഗ്രസ് അവിടെ വട്ടപൂജ്യമായി. അന്ന് സോണിയയെ കാണാന്‍ വന്ന ജഗനെയും അമ്മയെയും സോണിയ അപമാനിച്ചു. ഇന്ന് അദ്ദേഹം ആന്ധ്രപ്രദേശ് ഭരിക്കുന്ന മുഖ്യമന്ത്രിയായി. അതേസമയം സിന്ധ്യയും രാഹുലിനെയും സോണിയയെയും കാണാന്‍ പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ സീനിയര്‍ ക്യാമ്പ് ഇത്തവണയും അതേ പിഴവിലേക്ക് സോണിയയെ നയിച്ചിരിക്കുകയാണ്.

തുടങ്ങിയത് ഇങ്ങനെ

തുടങ്ങിയത് ഇങ്ങനെ

സിന്ധ്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ബിസിനസ് ഭീമന്‍ കമല്‍നാഥ്, ദിഗ് വിജയ് സിംഗ് എന്നിവരുമായുള്ള കൂടിക്കാഴ്ച്ച സംഘടിപ്പിച്ചിരുന്നു. അത്താഴവിരുന്ന് കൂടിയായിരുന്നു ഇത്. സിന്ധ്യയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ സിന്ധ്യ തന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ലെന്ന് തുറന്നടിച്ചു. പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണമെന്ന നിര്‍ദേശങ്ങളും നിരസിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഈ അത്താഴവിരുന്ന് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ വില്ലനായി മാറി. കഴിഞ്ഞ മാസം ദിഗ് വിജയ് സിംഗ് നേരിട്ട് കമല്‍നാഥുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സിന്ധ്യയെ അനുനയിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

വിശ്വാസ്യത നഷ്ടമായി

വിശ്വാസ്യത നഷ്ടമായി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുലിന്റെ ചങ്ക് ആയിരുന്നു സിന്ധ്യ. പ്രചാരണത്തിലുടനീളം രാഹുലിനൊപ്പം അദ്ദേഹമുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പാര്‍ട്ടിയില്‍ സിന്ധ്യക്കെതിരെ വന്‍ പ്രചാരണമാണ് സീനിയര്‍ ഗ്യാംഗ് നടത്തിയത്. സിന്ധ്യയെ ഒരിക്കലും വിശ്വസിക്കരുത്, അയാള്‍ രാഹുല്‍ ഗാന്ധിക്ക് ഭീഷണിയാണെന്നായിരുന്നു പ്രചാരണം. ഇത് രാഹുലിന്റെയും സോണിയയുടെയും കാതിലുമെത്തി. ഇതോടെയാണ് ഗാന്ധി കുടുംബം അദ്ദേഹവുമായി ഇടഞ്ഞത്. രാഹുലിന് പകരം അധ്യക്ഷ സ്ഥാനത്തേക്ക് സിന്ധ്യക്ക് വരാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു പ്രചാരണം.

സോണിയ ഇടഞ്ഞു

സോണിയ ഇടഞ്ഞു

രാഹുലിനെ അധ്യക്ഷനാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരുന്ന സോണിയ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിന്ധ്യയുമായി പൂര്‍ണമായി അകന്നു. യുപിയുടെ ചുമതല സിന്ധ്യക്ക് നല്‍കിയപ്പോള്‍ പോലും അവിടെ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യമുണ്ടായിരുന്നു. സിന്ധ്യയെ വിശ്വാസത്തിലെടുക്കാന്‍ സോണിയ തയ്യാറായിരുന്നില്ല. സിന്ധ്യയെ നിയന്ത്രിക്കാനായിരുന്നു പ്രിയങ്കയെ ചുമതലപ്പെടുത്തിയത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അവിടെ പ്രചാരണ മികവ് പോലും പുലര്‍ത്താന്‍ സാധിക്കാതിരുന്നത്. അമേഠി നഷ്ടമായതിനും മറ്റ് കാരണങ്ങളില്ല.

എല്ലാവരും വീണു

എല്ലാവരും വീണു

സിന്ധ്യ ദീര്‍ഘകാലം രാഹുലിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും സാധിച്ചില്ല. രാഹുല്‍ കാണാനുള്ള അനുവാദം പോലും സിന്ധ്യക്ക് നല്‍കിയില്ല. കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് കരുതിയ സിന്ധ്യയുടെ കാത്തിരിപ്പും വെറുതെയായി. ഗാന്ധി കുടുംബം ഗുണയിലെ വെറുമൊരു എംഎല്‍എ എന്ന പരിവേഷം മാത്രമാണ് സിന്ധ്യക്ക് നല്‍കിയത്. എന്നാല്‍ ഗ്വാളിയോറിലും ഭോപ്പാലിലും അദ്ദേഹത്തിനുള്ള സ്വാധീനം എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തന്നെ ദുര്‍ബലനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ദിഗ് വിജയ് സിംഗും കമല്‍നാഥും തനിക്കൊപ്പം വീഴുന്നതിന് വഴിയൊരുക്കിയിരിക്കുകയാണ് സിന്ധ്യ.

ബിജെപി പിടിച്ചത് ഇങ്ങനെ

ബിജെപി പിടിച്ചത് ഇങ്ങനെ

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ മകന്റെ വിവാഹ റിസപ്ഷനില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ അന്ന് ദേശീയ നേതാക്കളെയെല്ലാം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിയൂഷ് ഗോയല്‍, നരേന്ദ്ര സിംഗ് തോമര്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരെല്ലാം ചടങ്ങിനുണ്ടായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് അമിത് ഷാ സിന്ധ്യയെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്തുണ നല്‍കിയത്. സിന്ധ്യയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കാത്തതിന് പിന്നിലും പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാര്യം രാഹുലിന് ബദലായി സിന്ധ്യ വളര്‍ന്നുവരുമോ എന്ന സോണിയയുടെ ആശങ്കയാണ്. ഇത് സിന്ധ്യയുടെ കരിയര്‍ തന്നെ കോണ്‍ഗ്രസില്‍ ഇല്ലാതാക്കുകയായിരുന്നു.

യുപിയിലേക്ക് പണിഷ്‌മെന്റ്

യുപിയിലേക്ക് പണിഷ്‌മെന്റ്

മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം ആദ്യം സോണിയ നിഷേധിച്ചു. സിന്ധ്യ ഒന്നും മിണ്ടിയില്ല. പകരം താന്‍ ഒരാളെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കാമെന്നാണ് സിന്ധ്യ പറഞ്ഞത്. അതോടെ കമല്‍നാഥും ഒരാളെ നിര്‍ദേശിക്കുമെന്ന അവസ്ഥ വന്നു. എന്നാല്‍ പിന്നീട് കിട്ടിയത് പണിഷ്‌മെന്റായിരുന്നു. പശ്ചിമ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. കോണ്‍ഗ്രസിന് ഒരു സ്വാധീനവുമില്ലാത്ത സംസ്ഥാനമായിരുന്നു അത്. ഇത് ഗുണയില്‍ അദ്ദേഹത്തിന്റെ തോല്‍വിക്ക് പ്രധാന കാരണമായി മാറി. ഗുണയില്‍ പ്രചാരണത്തിന് പോലും സിന്ധ്യ എത്തിയിരുന്നില്ല. പകരം ഭാര്യ പ്രിയദര്‍ശിനിയാണ് പ്രചാരണം നടത്തിയത്. ഇതോടെയാണ് രാഹുല്‍ ഗാന്ധിയുമായി തീര്‍ത്തും സിന്ധ്യ അകന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+