കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ കൊച്ചുമകള്‍ക്ക് സാമ്പത്തിക തട്ടിപ്പിനെതിരെ നോട്ടിസ്

  • By Siniya
Google Oneindia Malayalam News

ജോഹന്നാസ്‌ബെര്‍ഗ് : ഗാന്ധിജിയുടെ കൊച്ചുമകള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ദക്ഷിണാഫ്രിക്കയില്‍ കേസെടുത്തു. ആഷിഷ് ലത റാംഗോബിനെതിരെയാണ് ദര്‍ബനില്‍ കേസെടുത്തിരിക്കുന്നത്. 5.39 കോടി രുപയാണ് തട്ടിപ്പ് നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ പോലിസ് തിങ്കളാഴ്ചയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ആശുപത്രിയിലേക്കുള്ള കിടക്കവിരി,തലയണകള്‍ എന്നിവ ഇന്ത്യയില്‍ നിന്നും അയച്ചതായി വ്യാജരേഖകള്‍ ഉണ്ടാക്കി
രണ്ടു ബിനിനസ്സുക്കാരില്‍ നിന്നും 11 മില്യണ്‍ റാന്‍ഡ് ( 5.40 കോടി) രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ സ്വന്തമായി തന്നെയാണ് ജോലി ചെയ്തത്.

case

ബിനിനസ്സുക്കാരെ വിശ്വസിപ്പിക്കാന്‍ വ്യാജ രേഖകളും ശബ്ദരേഖകളും നിര്‍മ്മിച്ചിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ അന്വേഷണ ഏജന്‍സി പറഞ്ഞു.

സാധനങ്ങള്‍ ഇറക്കാന്‍ വേണ്ടി കസ്റ്റംസ് ക്ലിയറന്‍സിനും മറ്റുമായി പണം നല്‍കണമെന്ന് ആഷിഷ് ലത എസ് ആര്‍ മഹാരാജ് എന്ന ബിനിനസ്സുക്കാരനോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇതു കൊണ്ടു വന്നതിന് ശേഷം വരുന്ന ലാഭം ആറു മില്യണ്‍ റാന്‍ഡ് ഇവര്‍ ഇയാള്‍ക്കു നല്‍കാമെന്നു വാഗ്ദാനവും ചെയ്തുക്കൊണ്ടാണ് തട്ടിപ്പ് നടത്തിയത്.

English summary
45-year-old great- granddaughter of Mahatma Gandhi has been accused of defrauding two businessmen of more than $830,000 in South Africa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X