Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് കൊല്ലപ്പെട്ടു

നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഉത്തർപ്രദേശ് ഗുണ്ടാസംഘം തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ ഇരുവരും കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇയാളുടെ മകൻ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചിരുന്നു.

മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ അതിഖ് അഹമ്മദിനും സഹോദരനുമെതിരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗുണ്ടാസംഘത്തിന്റെ അഭിഭാഷകൻ വിജയ് മിശ്ര എൻഡിടിവിയോട് പറഞ്ഞു. വെടിയേറ്റ് മരിക്കുമ്പോൾ താൻ അവരുടെ അരികിൽ നിൽക്കുകയായിരുന്നുവെന്ന് മിശ്ര പറഞ്ഞു.

 Atiq Ahmed

ആ​​തി​​ഖ് അ​​ഹ്മ​​ദി​​ന്റെ മ​​ക​​ൻ അ​സ​ദി​നെ​യും കൂ​ട്ടാ​ളി ഗു​ലാ​മി​നെ​യും ജീ​വ​നോ​ടെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​താ​യും അ​വ​ർ വെ​ടി​വെ​ച്ച​പ്പോ​ൾ തി​രി​ച്ചു വെ​ടി​വെ​ച്ച​താ​ണെ​ന്നും യു.​പി പൊ​ലീ​സ് എ​ഫ്.​ഐ.​ആ​റിൽ പറഞ്ഞിരുന്നു. 'ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​മ്പ​റു​ള്ള ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ വ്യാ​ഴാ​ഴ്ച ഇ​രു​വ​രെ​യും പൊ​ലീ​സ് ത​ട​ഞ്ഞു. മ​ൺ​റോ​ഡി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ തെ​ന്നി​വീ​ണ ഇ​വ​രെ വ​ള​ഞ്ഞ പൊ​ലീ​സി​ന് നേ​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

തി​രി​ച്ചു​ള്ള വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെന്നാണ് ബ​ദ​ഗാ​വോ​ൻ പൊ​ലീ​സ് ഫ​യ​ൽ ചെ​യ്ത എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യുന്നത്. അ​തേ​സ​മ​യം, അ​സ​​ദി​​നെ വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല​​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ബ​​ന്ധു​​ക്ക​​ളും സ​​മാ​​ജ്‍വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് അ​​ട​​ക്ക​​മു​​ള്ള​​വ​​രും ആ​​രോ​​പി​​ക്കു​ന്നു. പ്ര​​യാ​​ഗ് രാ​​ജ് ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി മു​​മ്പാ​​കെ ആ​​തി​​ഖ് അ​​ഹ്മ​​ദി​​നെ ഹാ​​ജ​​രാ​​ക്കി 14 ദി​​വ​​സ​​ത്തേ​​ക്ക് ജു​​ഡീ​​ഷ്യ​​ൽ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ട ദി​​വ​​സം ത​​ന്നെ​​യാ​​ണ് മ​​ക​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+