കോവിഷീൽഡ് രണ്ടാം ഡോസ്: 45 വയസിന് മുകളിലുള്ളവർക്ക് ഇടവേള കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം
നിലവിൽ 12 മുതൽ 16 ആഴ്ച വരെയാണ് രണ്ട് ഡോസ് വാക്സിനുകൾ തമ്മിലുള്ള ഇടവേള
ന്യൂഡൽഹി: രാജ്യത്ത് ഓക്സ്ഫർഡ് സർവകലാശാലയുമായി ചേർന്ന് ആസ്ട്രസെനക വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചേക്കും. പൂനെ സെറം ഇൻസ്റ്റ്യൂട്ട് നിർമിച്ച് വിതരണത്തിനെത്തിക്കുന്ന കോവിഷീൽഡ് വാക്സിന്റെ ലഭ്യത വീണ്ടും വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 12 മുതൽ 16 ആഴ്ച വരെയാണ് രണ്ട് ഡോസ് വാക്സിനുകൾ തമ്മിലുള്ള ഇടവേള.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ വിതരണ നിയന്ത്രണങ്ങൾ മറികടക്കാനാണ് കൂടുതൽ സമയം അനുവദിച്ചതെന്നുമുള്ള വിമർശനത്തിന് കൂടി പരിഹാരം കാണുകയാണ് സംസ്ഥാന സർക്കാർ. അടുത്തയാഴ്ച ചേരാനിരിക്കുന്ന നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ ഇൻ ഇന്ത്യയുടെ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾകൂടി പരിഗണിച്ച ശേഷം 15 മുതൽ 30 ദിവസം വരെ എന്ന ഇടവേളയിലേക്ക് കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
"വിവിധ പ്രായത്തിലുള്ളവരിലും വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള വാക്സിനുകളുടെ സ്വാധീനത്തെക്കുറിച്ചും അവയുടെ അളവ് ഇടവേളയെക്കുറിച്ചും ഞങ്ങൾ ഡാറ്റ ശേഖരിച്ചു. രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ, കോവിഷീൽഡിന്റെ ഡോസ് ഇടവേള കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചേക്കാം, പ്രത്യേകിച്ച് 45 വയസ്സിനു മുകളിലുള്ളവർക്ക്," എൻടിഎജിഐ ചെയർപേഴ്സൺ ഡോ. അറോറ വ്യക്തമാക്കി. അതേസമയം കോവിഷീൽഡിന്റെ ഒരു ഡോസ് പോലും ശാസ്ത്രീയ പഠനങ്ങളിൽ ശക്തമായ രോഗപ്രതിരോധ പ്രതികരണം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടക്കത്തിൽ നാല് മുതൽ എട്ട് ആഴ്ച വരെയായിരുന്നു കോവിഷീൽഡ് രണ്ട് ഡോസ് വാക്സിനുകൾ തമ്മിലുള്ള ഇടവേള. പിന്നീട് ഇത് 12 മുതൽ 14 ആഴ്ച വരെയും 16 ആഴ്ച വരെയും നീട്ടുകയായിരുന്നു. ലഭ്യമായ ബ്രിഡ്ജിംഗ് ട്രയൽ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് നാല് ആഴ്ചകളുടെ മുൻ തീരുമാനമെന്ന് അറോറ പറഞ്ഞു. രണ്ട് ഡോസുകൾ തമ്മിലുള്ള വിടവ് വർദ്ധിക്കുന്നത് വിടവിന്റെ വർദ്ധനയോടെ ഉയർന്ന ഫലപ്രാപ്തി കാണിച്ച പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് ഇതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 48.93 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 57,21,937 സെഷനുകളിലൂടെ ആകെ 48,93,42,295 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,55,115 ഡോസ് വാക്‌സിൻ നൽകി. ആരോഗ്യപ്രവർത്തകരില്‍ ഒന്നാം ഡോസ് സ്വീകരിച്ചര്‍ 1,03,21,218 ഉം രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 79,16,997 ആണും.












Click it and Unblock the Notifications