തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; ജലം വലിയ രീതിയിൽ പുറത്തേക്ക് ഒഴുകുന്നു, കർണാടകയിൽ അതീവ ജാഗ്രത
ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്ന് വെള്ളം വൻ തോതിൽ പുറത്തേക്ക് ഒഴുകുന്നു. തൊപ്പൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ പത്തൊൻപതാം ഗേറ്റിനാണ് കേടുപാടുണ്ടായത്. ഈ ഷട്ടറിന്റെ ചങ്ങല പൊട്ടിപ്പോവുകയായിരുന്നു. ശനിയാഴ്‌ച രാത്രിയോടെ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ മറ്റ് ഗേറ്റുകൾ തുറന്ന് കൂടുതൽ അപകടം ഒഴിവാക്കാനായി വെള്ളം പുറത്തേക്ക് വിടുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരുലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതുവരെ പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാനായാണ് 33 ഗേറ്റുകളും തുറന്നുവിട്ടത്. ഇതോടെ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ട്.

70 വർഷത്തിന് ഇടയിലെ ആദ്യ സംഭവമാണ് ഇത്. അണക്കെട്ടിൽ നിന്ന് ഏകദേശം 60 ടിഎംസി അടി വെള്ളം (60 ആയിരം ദശലക്ഷം ഘനയടി വെള്ളം) തുറന്നുവിട്ടാൽ മാത്രമേ അറ്റകുറ്റപ്പണി നടത്താൻ കഴിയൂ എന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമമായ ഡെക്കാൻ ഹെറാൾഡ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
കൊപ്പൽ ജില്ലയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി അപകടവിവരം അറിഞ്ഞതോടെ ഞായറാഴ്‌ച പുലർച്ചെ തന്നെ അണക്കെട്ട് സന്ദർശിച്ചു. ശനിയാഴ്‌ച രാത്രിയുണ്ടായ അപകടത്തിന് ശേഷം ഇന്ന് രാവിലെ മുതൽ തുംഗഭദ്ര അണക്കെട്ടിലെ 33 ഗേറ്റുകളിൽ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യമാണ് ഉള്ളത്.
1949ല്‍ നിര്‍മിച്ച ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ കര്‍ഷകര്‍ കൃഷി മുന്നോട്ട് കൊണ്ട് പോവുന്നത്. ജലസേചനം, വൈദ്യുതി ഉൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം മുതലായവ നൽകുന്ന വിവിധോദ്ദേശ്യ അണക്കെട്ടാണിത്. രാജ്യത്തെ രണ്ടേ രണ്ട് സിമന്റ് ഡാമുകളിൽ ഒന്നാണിത്.
മറ്റൊന്ന് ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടാണ്. തീരമേഖലയിലും മറ്റും കനത്ത മഴ ലഭിച്ചതോടെ ഡാമിലേക്ക് കാര്യമായി ജലമെത്തിയിരുന്നു. 133 ടിഎംസിയാണ് ഡാമിന്റെ ശേഷിയെങ്കിലും നിലവിൽ 100 ടിഎംസിയായി നിജപ്പെടുത്തിയിരിക്കുകയാണ്. അതാവട്ടെ കനത്ത മഴയെ തുടർന്ന് മറികടക്കുകയും ചെയ്‌തിരുന്നു. അതാവട്ടെ കനത്ത മഴയെ തുടർന്ന് മറികടക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ ജലം പരിമിതമായി പുറത്തേക്ക് ഒഴുക്കി വിടുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications