ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ചീഫ് ജസ്റ്റിസ്; ചട്ടലംഘനം... വീഡിയോ പുറത്തായതോടെ പണി കിട്ടി!

  • Posted By: Akshay
Subscribe to Oneindia Malayalam

ഗുവാഹട്ടി: ഗുവാഹട്ടി ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമർശനവുമായി ബാർ അസോസിയേഷൻ. ഗുവാഹട്ടി ചീഫ് ജസ്റ്റിസ് അജിത് സിങിനാണ് പണി കിട്ടിയിരിക്കുന്നത്. സ്വന്തം വാഹനമോടിച്ച് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ വിമാനത്താവളത്തിലെത്തിച്ചതിനാണ് വിമർശനവുമായി ബാർ അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്.

കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ജസ്റ്റിസ് അജിത് സിങും അരികെ ശ്രീ ശ്രീ രവിശങ്കറും ഇരിക്കുന്ന ഫോട്ടോ പുറത്തായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഗുവാഹട്ടിയില്‍ സംഘടിപ്പിച്ച വടക്കു കിഴക്കന്‍ തദ്ദേശീയരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍.

ചട്ടലംഘനം

ചട്ടലംഘനം

ഹൈക്കോടതി ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബാര്‍ അസോസിയേഷന്റെ വാദം.

ദൃശ്യങ്ങൾ പുറത്ത്

ദൃശ്യങ്ങൾ പുറത്ത്

സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്ന ശ്രീ ശ്രീയെ വിമാനത്താവത്താവളത്തില്‍ കൊണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ബാര്‍ അസോസിയേഷന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

ജസ്റ്റിസ് അജിത് സിങിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനിരിക്കുകയാണ് ബാര്‍ അസോസിയേഷന്‍.

സ്വന്തം കാർ ഡ്രൈവ് ചെയ്തു

ഗുവാഹട്ടിയില്‍ സംഘടിപ്പിച്ച വടക്കു കിഴക്കന്‍ തദ്ദേശീയരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തിക്കാനായിരുന്നു ജസ്റ്റിസ് സ്വന്തം കാർ ഡ്രൈവ് ചെയ്ത് പോയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Chief Justice of Gauhati High Court Ajit Singh has landed himself in trouble for driving Art of Living founder Sri Sri Ravi Shankar from airport to hotel.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്