ഗൗരിയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല, മരണപ്പെട്ടാലും പോരാട്ടം തുടരും; ഭീം ആർമി തലവൻ ചന്ദ്രശേഖർ

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ദില്ലി: മുതിർന്ന് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി ഭീം ആർമി തലവൻ ചന്ദ്രശേഖരർ ആസാദ് രാവൺ. ജയിൽ നിന്നുമാണ് ആസാദ് അനുശോചന കത്ത് പുറത്തു വിട്ടത്.

മഹാരാഷ്ട്രയിലും കൂട്ടശിശു മരണം, ഓഗസ്റ്റിൽ മരിച്ചത് 55 കുഞ്ഞുങ്ങൾ, മരണ കാരണം....

കത്ത് ഇങ്ങനെ: എന്റെ മുതിർന്ന അംബേദ്കർ സഹോരി ഗൗരി ലങ്കോഷിന്റെ മരണത്തിൽ ഞാൻ സങ്കടത്തിലാണ് . പക്ഷെ അവരുടെ പോരാട്ട വീര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു . ഗൗരിയുടെ രക്ത സാക്ഷിത്വം വെറുതെയാവില്ല. ഗൗരിയുടെ ജീവിതം വെറുതെയാവാൻ അവർ സമ്മതിച്ചിട്ടില്ല അതു കൊണ്ട് തന്നെ ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ മരണപ്പെട്ടലും നമ്മുടെ പോരാട്ട അവസാനിക്കുന്നില്ല കാരണം നമ്മുടെ പേരാട്ടം വറും തലമുറയ്ക്ക് വേണ്ടിയാണെന്ന് ആസാദ് കത്തിൽ പറയുന്നുണ്ട്.

ഗൗരി ലങ്കേഷിന്റെ മരണം

ഗൗരി ലങ്കേഷിന്റെ മരണം

മുതിർന്ന മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കോഷിനെ സെപ്റ്റംബർ 6 ന് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ക‍തന്റെ വസതിക്കു മുന്നിൽ വച്ചായിരുന്നു സംഭവം. ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല

 10 ലക്ഷം രൂപ പാരതോഷികം

10 ലക്ഷം രൂപ പാരതോഷികം

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കുറിച്ചു വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരതോഷികം കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

 പ്രതികളെ കുറിച്ചു വിവരമില്ല

പ്രതികളെ കുറിച്ചു വിവരമില്ല

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനതൾ ഒന്നും തന്നെ ഇതു വരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്റലി‍ൻസ് ഐജി ബികെ സിങിന്റെ നേത്യത്വത്തിലുള്ള സംഘം ജനങ്ങളിൽ നിന്നുള്ള വിവര ശേഖരണത്തിനായി മൊബൈൽ നമ്പറും ഇമെയിൽ വിവാസവും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്വേഷണ സംഘം വിപൂലീകരിക്കുന്നു

അന്വേഷണ സംഘം വിപൂലീകരിക്കുന്നു

ഗൗരി ലങ്കേഷിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. പുതിയതായി 44 ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇൻസ്പെക്ടർമാരെയടക്കം 44 പേരെയാണ് പുതുതായി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊലയാളികൾ സംസ്ഥാനം വിട്ടു

കൊലയാളികൾ സംസ്ഥാനം വിട്ടു

ഗൗരി ലങ്കേഷിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടതായി സൂചന. അതിനാൽ കേരളം , തമിഴ് നാട്, സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായം കർണാടക തേടിയിട്ടുണ്ട്.

കൽബർഗിന്റെ മരണവുമായി സാമ്യത

കൽബർഗിന്റെ മരണവുമായി സാമ്യത

കല്‍ബുര്‍ഗി വധകേസ് അന്വേഷിക്കുന്ന സംഘവും എസ്ഐടിയോട് സഹകരിച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. രണ്ട് കൊലപാതകങ്ങള്‍ക്കും സാമ്യതയുള്ളതിനാലാണിത്. കെ എസ് ഭഗവാന്‍, ഗിരീഷ് കര്‍ണാടക് അടക്കം 35 പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
him Army Chief Chandrashekhar Azad ‘Raavan, who has been lodged in the Saharanpur district jail for the last three months, has written a strongly-worded letter from the confines of prison in which he has slammed the UP government as Kaale Angrez (Black Englishmen) and vowed to fight for his sister Gauri Lankesh, the Bengaluru-based journalist, who was shot down on Tuesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്