കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിച്ചത് അദാനിയുടേത്, മസ്‌ക് പിന്നില്‍; കണ്ണ് തള്ളുന്ന ആസ്തി..!!

Google Oneindia Malayalam News

ന്യൂദല്‍ഹി: ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിച്ചവരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനി ഒന്നാമത്. ബിസിനസ്സ്, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം, വിനോദം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ കൈവരിച്ചവരുടെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ ആണ് ഗൗതം അദാനി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ മൂന്നാമനാണ് ഗൗതം അദാനി. അദാനിയുടെ സമ്പത്ത് ഈ വര്‍ഷം മറ്റാരെക്കാളും കുതിച്ചുയര്‍ന്നു എന്നും അത് വഴി ബെര്‍ണാഡ് അര്‍നോള്‍ട്ടിനും എലോണ്‍ മസ്‌കിനും പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തിയായി അദ്ദേഹം മാറിയെന്നും ഡിസംബര്‍ 14 ന് പുറത്ത് വന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

1

കോളേജില്‍ പഠനം നിര്‍ത്തിയ ഗൗതം അദാനി മുംബൈയില്‍ ഒരു വജ്രവ്യാപാരിയായി ആണ് വ്യവസായ രംഗത്ത് കാലെടുത്ത് വെക്കുന്നത്. വൈകാതെ തുറമുഖങ്ങളിലും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലും ലോജിസ്റ്റിക്‌സിലും തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും അദ്ദേഹം വിനിയോഗിച്ച് അതില്‍ നിന്ന് ലാഭം കൊയ്തു. ബില്‍ ഗേറ്റ്സ്, വാറന്‍ ബഫറ്റ് തുടങ്ങിയ ശതകോടീശ്വരന്‍മാരെക്കാള്‍ ആസ്തി സ്വന്തമാക്കിയ ഗൗതം അദാനിയുടെ സമ്പത്തില്‍ 49 ബില്യണ്‍ ഡോളറിന്റെ കുതിച്ചുചാട്ടമാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?

2

സ്വിസ് സിമന്റ് നിര്‍മ്മാതാക്കളായ ഹോള്‍സിം ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍, 10 ബില്യണ്‍ ഡോളറിന്റെ മറ്റ് ചില പ്രവര്‍ത്തനങ്ങള്‍, എന്‍ഡിടിവി മീഡിയ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ എന്നിവയാണ് അദാനിയുടെ സമ്പത്ത് കുതിച്ച് ചാടാന്‍ കാരണമായത്. ഹരിത ഊര്‍ജത്തിനായി 70 ബില്യണ്‍ ഡോളര്‍ നീക്കിവെക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിര്‍മ്മാതാവായി മാറിയിട്ടുണ്ട്.

Year Ender 2022: അഭിമാനമായി മുര്‍മു, നയിക്കാന്‍ ഖാര്‍ഗെ.. ഇന്ത്യയിലെ 2022 ലെ വാര്‍ത്താതാരങ്ങള്‍Year Ender 2022: അഭിമാനമായി മുര്‍മു, നയിക്കാന്‍ ഖാര്‍ഗെ.. ഇന്ത്യയിലെ 2022 ലെ വാര്‍ത്താതാരങ്ങള്‍

3

ഗൗതം അദാനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നാണ്. എച്ച്സിഎല്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നാടാര്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അശോക് സൂത എന്നിവര്‍ക്കൊപ്പം ഏറ്റവും ഉദാരമതിയായ മനുഷ്യസ്നേഹികളില്‍ ഒരാളായി ഫോര്‍ബ്‌സ് ഏഷ്യയുടെ ഹീറോസ് ഓഫ് ഫിലാന്ത്രപ്പിയുടെ 16-ാം പതിപ്പ് തെരഞ്ഞെടുത്തിരുന്നു

റിയാസിനെ മുന്നില്‍ നിര്‍ത്താം, ലീഗ് കൂടെ വരും...; ഗോവിന്ദന്‍ മാഷ് വെറുതെ പറഞ്ഞതല്ല, നീക്കം കിറുകൃത്യംറിയാസിനെ മുന്നില്‍ നിര്‍ത്താം, ലീഗ് കൂടെ വരും...; ഗോവിന്ദന്‍ മാഷ് വെറുതെ പറഞ്ഞതല്ല, നീക്കം കിറുകൃത്യം

3

ഈ വര്‍ഷം ജൂണില്‍, തന്റെ 60-ാം ജന്മദിനത്തില്‍, രാജ്യത്തുടനീളമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസന ആവശ്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ഗൗതം അദാനി 7.7 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഫൗണ്ടേഷനിലൂടെയാണ് ഫണ്ട് വിനിയോഗിക്കുന്നത്.

English summary
Gautam Adani tops the list of the world's richest people who have Increased wealth this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X